DCBOOKS
Malayalam News Literature Website

ചങ്ങമ്പുഴയുടെ ‘വാഴക്കുല’യ്ക്ക് പുതിയ താളവും ഭാവവും

‘മലയാപ്പുലയനാ മാടത്തിന്‍മുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു
മനതാരിലാശകള്‍പോലതിലോരോരോ മരതകക്കൂമ്പു പൊടിച്ചുവന്നു’

ഒരു കാലത്ത് മലയാളികള്‍ പാടി നടന്ന വരികളായിരുന്നു ഇവ. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘വാഴക്കുല’ എന്ന കവിത പഴയ കാലത്തെ ജന്മികുടിയാന്‍ വ്യവസ്ഥയെ ഓര്‍മിപ്പിക്കുന്നതായിരുന്നു. മലയാളികള്‍ കേട്ടു തഴമ്പിച്ച കവിതയെ പുതിയ ഭാവത്തില്‍ അവതരിപ്പിക്കുകയാണ് എറൗണ്ട്‌സ് മ്യൂസിക് ബാന്‍ഡ് .

വാദ്യോപകരങ്ങളുമായി ആദിവാസി ഊരുകളില്‍ ചെന്ന് കവിത ആലപിക്കുന്ന തരത്തിലാണ് ചിത്രീകരണം. ജെയിന്‍ വേലൂര്‍, നിതിന്‍, അക്ഷയ് എന്നിവരാണ് ആല്‍ബത്തിന് പിന്നില്‍.

 

Comments are closed.