DCBOOKS
Malayalam News Literature Website

വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ആര്‍ എസ് വിമലിനോട് കാഞ്ചനമാല

kanchanaതന്നെയും മൊയ്തീനെയും സേവാമന്ദിറിനെയും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് കാഞ്ചനമാല. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുളള ഗൂഢാലോചയ്ക്ക് നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ മുക്കത്തെ മൊയ്തീന്‍ സ്മാരകത്തിന് ദിലീപ് നല്‍കിയ 30 ലക്ഷം രൂപ തിരികെ നല്‍കണമെന്ന ആര്‍ എസ് വിമലിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു കാഞ്ചനമാല.

വിമല്‍ നടത്തിയ പരാമര്‍ശത്തോട് തനിക്കൊന്നും പറയാനില്ലെന്നുപറഞ്ഞ കാഞ്ചനമാല തന്നെയും മൊയ്തീനെയും സേവാമന്ദിറിനെയും വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ആവശ്യപ്പെട്ടു. വിമല്‍ പറഞ്ഞത് എന്റെ അഭിപ്രായമല്ലെന്നും ഈ വിഷയത്തിലും വിവാദത്തിലും എനിക്ക് താല്പര്യമില്ലെന്നും കാഞ്ചനമാല പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

കാഞ്ചനമാല മൊയ്തീന്‍ അനശ്വര കഥ പറഞ്ഞ എന്നു നിന്റെ മൊയ്തീന്‍ ദിലീപിനെയും കാവ്യ മാധവനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രീകരിക്കാനായിരുന്നു താന്‍ ആദ്യം ആലോചിച്ചിരുന്നതെന്നും എന്നാല്‍ ദിലീപ് ചതിച്ചതോടെ പ്രോജക്ട് പൃഥിരാജ്- പാര്‍വ്വതിയി ജോഡിയിലേക്ക് എത്തുകയായിരുന്നെന്നും വിമല്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മൊയ്തീന്‍ സ്മാരകത്തിന് ദിലീപ് നല്‍കിയ 30 ലക്ഷം കാഞ്ചനമാല തിരികെനല്‍കണമെന്നും, വിമല്‍ ആവശ്യപ്പെട്ടിരുന്നു.

Comments are closed.