DCBOOKS
Malayalam News Literature Website

ആരാണ് ഈ സഹീർ അലി ?

anoop-menon

കമലാസുരയ്യയുടെ ജീവിതകഥയുമായി എത്തുന്ന കമലിന്‍റെ ‘ആമി’യിലെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ഇറങ്ങി. തന്‍റെ ഫേസ്ബുക്ക് പേജിലൂടെ അനൂപ് മേനോന്‍ തന്നെയാണ് ഫോട്ടോ പുറത്തുവിട്ടത്. സഹീര്‍ അലി എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്. സഹീർ അലിയുടെ വേഷത്തിലുള്ള തന്റെ ഫോട്ടോ അനൂപ് മേനോൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ വലിയ ചർച്ചകളാണ് ഫോട്ടോയെ ചൊല്ലി നടക്കുന്നത്. ഒരു സമകാലിക നേതാവിന്റെ ഛായയുള്ള ഫോട്ടോയ്ക്ക് മനോഹരമായ ഒരു ബയോപിക് എന്നല്ലാതെ മറ്റൊന്നും അനൂപ് പറഞ്ഞിട്ടില്ല.

കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് കമല സുരയ്യയെ അവതരിപ്പിക്കുന്നത്. മാധവിക്കുട്ടിയുടെ ജന്മദേശമായ പുന്നയൂര്‍ക്കുളത്താണ് സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചത്. മാധവിക്കുട്ടിയായുള്ള മഞ്ജു വാര്യരുടെ പുത്തൻ ലുക്ക് ഇതിനോടകം തന്നെ പ്രേക്ഷകമനസിൽ ഇടം പിടിച്ചു കഴിഞ്ഞു . മാധവിക്കുട്ടിയുടെ രചനാലോകത്തിലൂടെ സാഹിത്യപ്രേമികള്‍ക്ക് ചിരപരിചിതമായ നീര്‍മാതളത്തിന്‍റെ ചുവട്ടില്‍ വച്ചായിരുന്നു സിനിമയുടെ സ്വിച്ചോണ്‍.

Comments are closed.