DCBOOKS
Malayalam News Literature Website

പകര്‍പ്പവകാശ ലംഘനം; കുമാര്‍ ബിശ്വാസ് എംഎല്‍എ ക്ക് അമിതാഭ് ബച്ചന്റെ വക്കീല്‍ നോട്ടീസ്

amithabh

ആംആദ്മി എംഎല്‍എ കുമാര്‍ ബിശ്വാസിന് അമിതാഭ് ബച്ചന്റെ വക്കീല്‍ നോട്ടീസ്. പിതാവ് ഹരിവംശറായ് ബച്ചന്റെ കവിത അനുവാദമില്ലാതെ ഉപയോഗിച്ചതിനാണ് വക്കീല്‍ നോട്ടീസ് അയച്ചത്. കവിത ഉപയോഗിച്ച് പ്രദര്‍ശിപ്പിച്ച വീഡിയോയില്‍ നിന്ന് ലഭിച്ച വരുമാനത്തിന്റെ കണക്ക് നല്‍കാനും ബച്ചന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിശ്വാസ് കവിത ചൊല്ലുന്ന വീഡിയോ പവര്‍പ്പവകാശത്തിന്റെ ലംഘനമാണെന്നും യൂട്യൂബില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നും ബച്ചന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വീഡിയോവഴി ലഭിച്ച 32 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു എന്നാണ് ഇതിനെക്കുറച്ച് കുമാര്‍ ബിശ്വാസ് ട്വിറ്ററില്‍ പ്രതികരിച്ചത്. വക്കീല്‍ നോട്ടീസ് ലഭിച്ചതായും വീഡിയോ നീക്കം ചെയ്യാനും ലഭിച്ച വരുമാനത്തിന്റെ കണക്ക് ലഭ്യമാക്കാനും യൂട്യൂബിനോട് ആവശ്യപ്പെട്ടതായും കുമാര്‍ ബിശ്വാസ് പ്രസ്താവനയില്‍ പറഞ്ഞു.

ഹിന്ദി കവികള്‍ക്ക് ആദരവര്‍പ്പിച്ചുകൊണ്ടാണ് ഹരിവംശറായ് ബച്ചന്റെ കവിത ഉള്‍പ്പെടുന്ന വീഡിയോ കമാര്‍ വിശ്വാസ് പോസ്റ്റ് ചെയ്തത്.

Comments are closed.