DCBOOKS
Malayalam News Literature Website

ഗുജറാത്തി ഭാഷയില്‍ പുസ്തകം എഴുതാന്‍ അമിത് ഷാ മറാത്ത ചരിത്രം പഠിക്കുന്നു

amit shah

മുംബൈ: ബിജെപി അധ്യക്ഷന്‍ അമിത് ഷാ മറാത്ത ചരിത്രം പഠിക്കുകയാണ്. ഗുജറാത്തി ഭാഷയില്‍ പുസ്തകമെഴുതുവാനാണ് അദ്ദേഹം ചരിത്രം പഠിക്കുന്നതെന്ന് ഒരു മുതിര്‍ന്ന പാര്‍ട്ടി ഭാരവാഹി വ്യക്തമാക്കി.

” മറാത്ത ചരിത്രം വായിക്കാന്‍ താല്പര്യമുണ്ടെന്ന് ഒരു വര്‍ഷം മുമ്ബ് അദ്ദേഹം എന്നോട് പറഞ്ഞു. അതിനായി പാര്‍ലമെന്റ് ലൈബ്രറിയില്‍ നിന്ന് ഹിന്ദിയിലുള്ള മറാത്ത ചരിത്ര പുസ്തകങ്ങള്‍ നോക്കണമെന്നും ആവശ്യപ്പെട്ടു.” – ബിജെപി ദേശീയ വൈസ് പ്രസിഡന്റ് വിനയ് സഹസ്രബുദ്ധേ പറഞ്ഞു.

അമിത് ഷായുടെ പുസ്തകത്തിന്റെ വിവര്‍ത്തനമായ ‘വൈ ബിജെപി ഇന്‍ പൊളിറ്റിക്സ്’ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങ് സംഘടിപ്പിച്ചത് ആര്‍എസ്‌എസിന്റെ ഉപദേശക സംഘമായ ആര്‍എംപിയാണ്.

‘മറാത്ത സാമ്രാജ്യത്തെക്കുറിച്ചോ ഛത്രപതി ശിവജിയെക്കുറിച്ചോ ഉള്ള അറിവ് ഗുജറാത്തിലെ ജനങ്ങള്‍ക്ക് പരിമിതമാണ്. ശിവജിയെക്കുറിച്ചുള്ള അവരുടെ അറിവ് വര്‍ദ്ധിപ്പിക്കേണ്ടതിനാല്‍ പുസ്തകം എഴുതുന്നു.’ അമിത് ഷായെ ഉദ്ധരിച്ച്‌ സഹസ്രബുദ്ധേ പറഞ്ഞു. അമിത് ഷാ ഇപ്പോള്‍ മറാത്ത ചരിത്രം പഠിക്കുകയാണെന്നും യഥാര്‍ത്ഥ ചരിത്രം പുസ്തകത്തിലൂടെ അദ്ദേഹം ജനങ്ങളിലെത്തിക്കുമെന്നും സഹസ്രബുദ്ധേ കൂട്ടിച്ചേര്‍ത്തു.

Comments are closed.