DCBOOKS
Malayalam News Literature Website

ഹര്‍ത്താല്‍ ദിനത്തില്‍ ആംബുലന്‍സ് സര്‍വീസുകളുണ്ടാവില്ല

ambulanceഹര്‍ത്താല്‍ ദിനങ്ങളില്‍ ആംബുലന്‍സുകള്‍ സര്‍വീസ് നടത്തേണ്ടതില്ലെന്ന് തീരുമാനം. ഹര്‍ത്താലിനിടെ ആംബുലന്‍സുകള്‍ ആക്രമിക്കപ്പെടുന്നത് പതിവായതോടെയാണ് ആംബുലന്‍സ് ഡ്രൈവര്‍മാരും ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടുന്ന അസോസിയേഷന്‍ ഈ തീരുമാനമെടുത്തത്. കൊല്ലം , പാലക്കാട് , കണ്ണൂര്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസം ആംബുലന്‍സുകള്‍ ആക്രമിക്കപ്പെട്ടിരുന്നു.

ആക്രമണത്തിനിരയായാല്‍ പൊലീസ് സംരക്ഷണം ലഭിക്കാതെ പോകുന്നു, ജീവന് ഭീഷണി തുടങ്ങി നിരവധി പരാതികളാണ് ആംബുലന്‍സ് ഡ്രൈവര്‍മാരും ടെക്‌നീഷ്യന്‍മാരും ഉള്‍പ്പെടുന്ന അസോസിയേഷന്‍ ഉന്നയിക്കുന്നത്.

Comments are closed.