DCBOOKS
Malayalam News Literature Website

കണ്ണന്താനം രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലെത്തും

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെ രാജസ്ഥാനത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തില്‍ ധാരണയായി. ഉപരാഷ്ട്രപതി ആയതിനെ തുടര്‍ന്ന് വെങ്കയ്യ നായിഡു രാജിവച്ച രാജ്യസഭാ ഒഴിവിലേക്കാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിനെ മത്സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഒക്ടോബര്‍ 30 ന് പുറപ്പടിവിക്കും എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു. നവംബര്‍ 16 ന് ആണ് രാജസ്ഥാനിലെ രാജ്യസഭാ തെരെഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യസഭയില്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന് അഞ്ചു വര്‍ഷം രാജ്യസഭയില്‍ ലഭിക്കും. അല്‍ഫോന്‍സ് കണ്ണന്താനം കഴിഞ്ഞമാസം ആദ്യവാരമാണ് കേന്ദ്രമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

Comments are closed.