DCBOOKS
Malayalam News Literature Website

ഇന്ത്യയിലെ ആദ്യ ഹിന്ദി നിയമ വാര്‍ത്ത വെബ്‌സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു

hindiദില്ലി: ഇന്ത്യയിലെ ആദ്യ ഹിന്ദി നിയമ വെബ്‌സൈറ്റ് നിയമ ഇതിഹാസികനും ലോക്‌സഭ അംഗവുമായ രാം ജെത്മലാനി ഉദ്ഘാടനം ചെയ്തു. ലൈവ് ലോ എന്നാണ് വെബ്‌സൈറ്റിന്റെ പേര്. നിലവിലുള്ള ഇംഗ്ലീഷ് വെബ്‌സൈറ്റ് കൂടാതെയാണ് ഇപ്പോള്‍ ഹിന്ദിയിലും വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്.

ലൈവ് ലോയുടെ പുതിയ തുടക്കത്തിന് ജെത്മലാനി എല്ലാവിധ ആശംസകളും നേര്‍ന്നു. ജെത്മലാനിയുടെ ഓഫീസില്‍ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ ലൈവ് ലോ മാനേജിംഗ് എഡിറ്റര്‍ പ്രഭാതി നായക് മിശ്ര, ഉപദേശകനും സുപ്രീംകോടതി അഭിഭാഷകനുമായ പി വി ദിനേഷ്, അഡ്വക്കേറ്റ് സിന്ധു എന്നിവര്‍ പങ്കെടുത്തു.

ലൈവ് ലോയില്‍ നിന്നും നിയമ സംബന്ധമായ പുതിയ വിവരങ്ങള്‍ ലഭിക്കുന്നതിന് http://hindi.livelaw.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി.

Comments are closed.