DCBOOKS
Malayalam News Literature Website

കലയ്ക്ക് സങ്കുചിതഭാവമില്ല; ജോര്‍ജ് ഓണക്കൂര്‍

georgeഅധ്വാനിക്കുന്നവനൊപ്പം നില്‍ക്കുക എന്നതാണ് സാഹിത്യത്തെ മനോഹരമാക്കുന്നതെന്ന് ജോര്‍ജ് ഓണക്കൂര്‍. എക്കാലത്തും മനുഷ്യനെ ഒന്നിപ്പിക്കുന്നതാണ് കലയും സാഹിത്യവും കലയ്ക്ക് സങ്കുചിതഭാവമില്ല. സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണത്. ഇരുട്ടിനെ അകറ്റുകയാണ് കലകളുടെ ലക്ഷ്യം. നാം ഒന്നാണ് എന്ന സന്ദേശമാണ് കലയും സാഹിത്യവും നല്‍കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

‘ദേശാഭിമാനി’ അറിവരങ്ങ് തിരുവനന്തപുരം താലൂക്കുതല മത്സരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. നാളെയുടെ പ്രതിഭകളെ കണ്ടെത്തുന്ന വേദിയായി ദേശാഭിമാനി അറിവരങ്ങ് മാറണമെന്നും ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു.

Comments are closed.