DCBOOKS
Malayalam News Literature Website

‘അഗ്നിപരീക്ഷകള്‍’ ഡി സി പുസ്തകമേളയില്‍ പ്രകാശിപ്പിക്കുന്നു

DC-ibf-AUG7

ഐ എസ് ആര്‍ ഒയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഡോ ജി മാധവന്‍നായരുടെ ആത്മകഥ  അഗ്നിപരീക്ഷകള്‍  ഡി സി പുസ്തകമേളയില്‍ പ്രകാശിപ്പിക്കുന്നു. ആഗസ്റ്റ് 7ന് വൈകിട്ട് 5.30 ന് നടക്കുന്ന പുസ്തകപ്രകാശനചടങ്ങില്‍ സ്‌പെയ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്‍ ജോയ്ന്റ് സെക്രട്ടറി എസ് കെ ദാസ്, ഡോ ഡി ബാബുപോള്‍, ഡോ കെ ശിവന്‍, റിട്ട.ഹൈകോര്‍ട്ട് ജഡ്ജ് എം രാമചന്ദ്രന്‍ നായര്‍, ഇന്ദിരാ രാജന്‍, ഡോ ജി മാധവന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.

അഗ്നിപരീക്ഷകള്‍
അഗ്നിപരീക്ഷകള്‍

ശാസ്ത്രസാങ്കേതിക മേഖലയില്‍പുതുവായനകള്‍ക്കും ഗവേഷണങ്ങള്‍ക്കും വഴിതെളിക്കുന്ന ഈ പുസ്തകം, അബ്ദുള്‍കലാമിന്റെ അഗ്നിച്ചിറകുകള്‍ക്കുശേഷം ഇന്ത്യന്‍മനസ്സിനെ ജ്വലിപ്പിക്കുന്ന ആത്മകഥയാണ്  അഗ്നിപരീക്ഷകള്‍ . ജി മാധവന്‍നായരുടെ വ്യക്തിജീവിതത്തിനുപരി, ഐഎസ്ആര്‍ഒയുടെ ഭൂതഭാവി വര്‍ത്തമാനങ്ങളും ഇന്നേവരെ പുരംലോകമറിയാത്ത വെല്ലുവിളികളും പ്രതിസന്ധികളും അടയാളപ്പെടുത്തുന്നു എന്നതാണ് ഈ ആത്മകഥയെ വ്യത്യസ്തമാക്കുന്നത്.

ഐ എസ് ആര്‍ ഒ ചാരക്കേസിന്റെ യാഥാര്‍ഥ്യം, ആന്‍ട്രിക്‌സ് ദേവാസ് വിവാദങ്ങളുടെ യഥാര്‍ത്ഥ വസ്തുതകള്‍ തുടങ്ങി ഇന്നേവരെ പുറംലോകമറിയാത്ത രഹസ്യങ്ങളും പങ്കുവയ്ക്കുന്ന.., വരംകാല ഇന്ത്യ ഏറെ ചര്‍ച്ചചെയ്യുന്ന ഉള്‍ക്കാഴ്ചകളും വിവാദങ്ങളുമായി പുറത്തിറങ്ങിയ  അഗ്നിപരീക്ഷകള്‍  ഇതിനോടകംതന്നെ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

Comments are closed.