DCBOOKS
Malayalam News Literature Website

കലാമിന്റെ ആത്മകഥയെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു

മുന്‍ രാഷ്ട്രപതി  ഡോ എ പി ജെ അബ്ദുള്‍കലാമിന്റെ ആത്മകഥയായ  അഗ്നിച്ചിറകുകള്‍  ആസ്പദമാക്കി സിനിമയൊരുക്കുന്നു. അഗ്‌നിച്ചിറകുകളെ പ്രണയിച്ച പെണ്‍കുട്ടി എന്ന പേരില്‍ ഒരുക്കുന്ന സിനിമയില്‍ സമകാലിന പ്രശ്‌നങ്ങളെയും കോര്‍ത്തിണക്കിയിട്ടുണ്ട്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നവാഗതനായ ഉമ്മര്‍ അബുവാണ് നിര്‍വഹിക്കുന്നത്. പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നത് ഇദ്ദേഹമാണ്. കേരളത്തില്‍ നിന്നു രാമേശ്വരത്തേയ്ക്ക് യാത്ര ചെയ്യുന്ന ഒരു ഭ്രാന്തന്റെ കാഴ്ചയിലൂടെയാണ് കഥ പുരോഗമിക്കുന്നതെന്ന് ഉമ്മര്‍ അബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അബ്ദുള്‍ കലാമിന്റെ വീടും പഠിച്ച സ്‌കൂളുകളും പരിസരവും സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. കാമറ ചെയ്തിരിക്കുന്നത് അനില്‍ കെ ചാമി ആണ്. സംഗീത സംവിധാനം മുരളി അപ്പാടത്തും നിര്‍മാണം പി ഭാസ്‌കറുമാണ്. രാമേശ്വരത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ഡിസംബറില്‍ റിലീസ് ചെയ്യും.

Comments are closed.