DCBOOKS
Malayalam News Literature Website

ദിലീപിന് പിന്തുണയുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

adoorനടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. താന്‍ അറിയുന്ന ദിലീപ് ദുഷ്ടനോ അധോലോക നായകനോ അല്ലെന്ന് അടൂര്‍ പറഞ്ഞു. ദിലീപ് കുറ്റക്കാരനോ നിരപരാധിയോ എന്ന് വിധി പ്രസ്താവിക്കാന്‍ ഞാന്‍ ആളല്ല. അത് കോടതിയാണ് ചെയ്യേണ്ടത്. ഇപ്പോള്‍ ദിലീപിനെ ശിക്ഷിക്കുന്നത് മാധ്യമങ്ങളാണ്. സത്യം തെളിയും വരെ മാധ്യമങ്ങള്‍ ക്ഷമകാണിക്കണമെന്നും അടൂര്‍ പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപും കാവ്യയുമായിരുന്നു മുഖ്യവേഷങ്ങളിലെത്തിയത്.

Comments are closed.