DCBOOKS
Malayalam News Literature Website

കേസില്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണം – അടൂർ

adoorനടിയെ ആക്രമിച്ച കേസില്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടണമെന്നും ‘അമ്മ എന്ന സംഘടനയിൽ അംഗമല്ലാത്തതിനാൽ ആ സംഘടനയെ പറ്റി ഒന്നും പറയാനില്ലെന്നും പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. വളരെ മോശപ്പെട്ട ഒരു സംഭവമാണ് നടന്നത്. മറ്റുള്ളവരെ പോലെ തനിക്കും ആശങ്കയും ആകാംക്ഷയുമുണ്ട്. ഇനി ഒരു നടിക്കും ഇത്തരത്തില്‍ അനുഭവം ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരൂരില്‍ സംഘടിപ്പിച്ച മുഖാമുഖപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അടൂര്‍.

സിനിമാ മേഖലയില്‍ വനിതാ കൂട്ടായ്മയെ സ്വാഗതം ചെയ്ത അടൂർ ഈ സംഘടന അംഗീകരിക്കപ്പെടേണ്ടതാണെന്നും സിനിമയിലെ സ്ത്രീകളുടെ സുരക്ഷ , പ്രതിഫലം എന്നിവ സംബന്ധിച്ച് കൃത്യമായ നടപടികള്‍ ഉണ്ടാകണമെന്നും കൂട്ടിച്ചേർത്തു. നടികളുടെ സുരക്ഷ സംബന്ധിച്ച് ഒന്നും പറയാനില്ലെന്നും തന്റെ സിനിമയിലെ നടിയുടെ സുരക്ഷ തന്റെ ഉത്തരവാദിത്വമാണെന്നും അടൂർ പറഞ്ഞു.

Comments are closed.