DCBOOKS
Malayalam News Literature Website

നടി തൊടുപുഴ വാസന്തി അന്തരിച്ചു

സിനിമ, നാടക നടി തൊടുപുഴ വാസന്തി (65) അന്തരിച്ചു. അര്‍ബുദ രോഗബാധിതയായി ചികില്‍സയിലിരിക്കെ തൊടുപുഴയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. മലയാളത്തില്‍ 450 ചിത്രങ്ങളില്‍ വാസന്തി അഭിനയിച്ചിട്ടുണ്ട്.

ഉദയയുടെ ധര്‍മക്ഷേത്ര കുരുക്ഷേത്ര എന്ന സിനിമയില്‍ നൃത്തം അവതരിപ്പിച്ചായിരുന്നു വെളളിത്തിരയിലെ അരങ്ങേറ്റം. എന്റെ നീലാകാശം എന്ന സിനിമയിലാണു കഥാപാത്രം ലഭിക്കുന്നത്. 1982ല്‍ പുറത്തിറങ്ങിയ ആലോലം സിനിമയിലെ ജാനകിയെന്ന വേഷം വാസന്തിയെ ശ്രദ്ധേയയാക്കി. 2016ല്‍ ‘ഇതു താന്‍ടാ പൊലീസ്’ എന്നതാണ് ഒടുവിലത്തെ ചിത്രം. 16 സീരിയലുകളിലും നൂറിലേറെ നാടകങ്ങളിലും വേഷമിട്ടു. നാടകാഭിനയത്തിനു സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സംസ്‌കാരം വൈകിട്ടു നാലിനു വീട്ടുവളപ്പില്‍ നടക്കും.

Comments are closed.