DCBOOKS
Malayalam News Literature Website

അച്ഛന്റെ ശ്രാദ്ധദിനചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിതേടി ദിലീപ് വീണ്ടും കോടതിയിലേക്ക്

dileep

യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് വീണ്ടും കോടതിയിലേക്ക്. അച്ഛന്റെ ശ്രാദ്ധ ദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുമതി തേടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. അങ്കമാലി മജിസ്ട്രറ്റ് കോടതിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ പ്രത്യേക അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചു.

ഈ മാസം ആറിനാണ് ദിലീപിന്റെ അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധ ദിനം. ആറിനു രാവിലെ ഏഴു മണി മുതല്‍ 11 വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ദിലീപ് കഴിയുന്ന ജയിലില്‍ നിന്ന് ഒന്നരകിലോ മീറ്റര്‍ മാത്രം അകലെയാണ് വീട്. പോലീസ് സംരക്ഷണയില്‍ ദിലീപിനെ വീട്ടില്‍ എത്തിക്കുകയും, തിരികെ ജയിലില്‍ എത്തിക്കുകയും ചെയ്യണം എന്നതിനാല്‍ പോലീസിന്റെ നിലപാടും പ്രസക്തമാണ്.

അതേയസമയം, ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 16 വരെ നീട്ടി.

Comments are closed.