DCBOOKS
Malayalam News Literature Website

നടിയെ അപമാനിച്ച സംഭവത്തിൽ വനിത കമ്മീഷൻ കേസ് എടുത്തു

dileep

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച സംഭവത്തിൽ വനിത കമ്മീഷൻ കേസ് എടുത്തു. നിർമ്മതാവ് സജി നന്ദ്യാട്ട്, ദിലീപ്, സലീം കുമാർ, അജു വർഗീസ് എന്നിവർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. നടിമാരുടെ കൂട്ടായ്മയായ വിമൺ ഇൻ കളക്ടീവും , ലോയേഴ്സ് യൂണിയൻ വനിത വിഭാഗവും നൽകിയ പരാതിയിലാണ് കമ്മീഷൻ കേസ് എടുത്തിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെയും നാദിർഷയെയും ക്രൂശിലേറ്റാൻ ശ്രമിക്കുന്നവർ ചെയ്യേണ്ടത് പൾസർ സുനിയേയും ഇരയായ പ്രമുഖ നടിയെയും ഇതേ നിയമത്തിന്റെ മുന്നിൽ നുണപരിശോധനക്കായി കൊണ്ടുവരികയാണെന്നായിരുന്നു സലിം കുമാർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് നൈറ്റിലായിരുന്നു ആക്രമണത്തിനിരയായ നടിയും പള്‍സര്‍ സുനിയും തമ്മില്‍ വര്‍ഷങ്ങളായുള്ള പരിചയമുണ്ടെന്നും സൗഹൃദമുണ്ടെന്നും ദിലീപ് പറഞ്ഞത്. നടിയും പള്‍സര്‍ സുനിയും ഒരുമിച്ച് നടന്ന ആളുകളാണ്. ആരോടൊക്കെ കൂട്ടുകൂടണമെന്ന് ചിന്തിക്കണം. തനിക്ക് ഇത്തരം ആളുകളുമായി കൂട്ടില്ല. ഇവര്‍ ഒരുമിച്ച് ഗോവയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ എങ്ങനെയറിയാം എന്നു ചോദിച്ചപ്പോഴാണ് സംവിധായകന്‍ ലാലാണ് പറഞ്ഞതെന്ന് ദിലീപ് പറഞ്ഞത്.

Comments are closed.