DCBOOKS
Malayalam News Literature Website

നടിയെ ആക്രമിച്ച കേസ്; റിമി ടോമിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തും ഗായികയുമായ റിമി ടോമിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. ഇതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കി.

ജൂലായില്‍ റിമിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടിയിരുന്നു. ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ?, നടി ആക്രമിക്കപ്പെട്ട സംഭവം എപ്പോഴാണ് അറിഞ്ഞത്?, പിന്നീട് ആരെയെല്ലാം വിളിച്ചു തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം പ്രധാനമായി ആരാഞ്ഞത്. ദിലീപിന്റെ വിദേശ സ്‌റ്റേജ് ഷോകളില്‍ റിമിയും ഭാഗമായിരുന്നു. ഇക്കാര്യങ്ങളും അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

അതേസമയം, ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ ഒന്നും തന്നെ ഇല്ലെന്നാണ് റിമി ടോമി വ്യക്തമാക്കിയത്. അന്വേഷണ സംഘം വിവിധ കാര്യങ്ങള്‍ ചോദിച്ചുവെന്നും അതിനെല്ലാം കൃത്യമായ മറുപടി നല്‍കിയെന്നും റിമി പറഞ്ഞിരുന്നു. അറിഞ്ഞ ദിവസം, കാവ്യയെ വിളിച്ചു. തൊട്ടടുത്ത ദിവസം ആക്രമിക്കപ്പെട്ട നടിയെ ബന്ധപ്പെട്ടു. വാട്‌സ്ആപ്പ് വഴി പരസ്പരം സന്ദേശങ്ങള്‍ കൈമാറിയെന്നും റിമി പറഞ്ഞിരുന്നു.

 

Comments are closed.