DCBOOKS
Malayalam News Literature Website

ദി​ലീ​പി​​ന്‍റെ കസ്റ്റഡി കാലാവധി നീട്ടി

dileep-1നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. ശനിയാഴ്ച വൈകീട്ട് അഞ്ചു മണിവരെ കസ്റ്റഡി നീട്ടികൊണ്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ദിലീപിന്‍റെ ജാമ്യാപേക്ഷ നാളെ ഉച്ചക്ക് കോടതി പരിഗണിക്കും.

ദിലീപിനെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വേണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. സുരേശൻ വാദിച്ചു. പ്രതി നടത്തിയത് ഗുരുതര കുറ്റകൃത്യമാണ്. ചോദ്യംചെയ്യൽ പൂർത്തിയായിട്ടില്ല. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച കേസാണിത്. ആവശ്യമെങ്കിൽ കേസ് ഡയറി സീൽവെച്ച കവറിൽ കോടതിയിൽ ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

Comments are closed.