DCBOOKS
Malayalam News Literature Website

നടി ആക്രമിക്കപ്പെട്ട കേസ്; തനിക്കും ചിലതുപറയാനുണ്ടെന്ന് വിനായകന്‍

vinayakanനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് പൊലീസിന്റെ മണ്ടത്തരമായി കരുതാന്‍ സാധിക്കില്ലെന്ന് നടന്‍ വിനായകന്‍. 65-ാമത് നെഹ്‌റു ട്രോഫിയുടെ ലോഗോ പ്രകാശനത്തിന് ശേഷമായിരുന്നു ദിലീപിനെ പരോക്ഷമായി വിമര്‍ശിച്ചുള്ള വിനായകന്റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തനിക്കും ചിലത് പറയാനുണ്ട്. പക്ഷെ കാത്തിരിക്കുകയാണ്. കോടതി നടപടികള്‍ പൂര്‍ത്തിയാക്കട്ടെ എന്നും വിനായകന്‍ പറഞ്ഞു. ഇപ്പോള്‍ മലയാള സിനിമയില്‍ ഉണ്ടാകുന്ന ചില കാര്യങ്ങളില്‍ തനിക്ക് സങ്കടമുണ്ട്. എന്നാല്‍ കുറച്ചു കാലം കഴിയുമ്പോള്‍ മലയാള സിനിമയില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും വിനായകന്‍ പറഞ്ഞു.

Comments are closed.