DCBOOKS
Malayalam News Literature Website

ആചാര്യ നരേന്ദ്ര ഭൂഷണിന്റെ ചരമവാര്‍ഷികദിനം

വേദപണ്ഡിതനും വാഗ്മിയും പ്രാസാധകനുമായിരുന്നു ആചാര്യ നരേന്ദ്രഭൂഷൺ . വേദ സംബന്ധിയായ നൂറില്‍ പരം ഗ്രന്‌ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. ഇതില്‍ ചതുര്‍വേദ സംഹിത,ഗീതാ രഹസ്യം, യോഗമീമാംസ, വേദപര്യടനം തുടങ്ങിയ മലയാളത്തിലേക്കു തര്‍ജിമ ചെയ്‌തതും ഉള്‍പ്പെടുന്നു.

മുണ്ടൻ കാവിൽ പുല്ലുപറമ്പിൽ വീട്ടിൽ കൃഷ്ണപിള്ളയുടേയും തങ്കമ്മയുടേയും മകനായി 1937 മേയ് 22നു ചെങ്ങന്നൂരിൽ ആയിരുന്നു നരേന്ദ്രന്റെ ജനനം. മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ച്‌ കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.അമൃതഭാരതിയുടെ പ്രഥമ പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്‌. ആര്യഭാരതി ത്രിഭാഷാ മാസിക, വേദനാദം മാസിക എന്നിവയുടെ പത്രാധിപർ, മലയാളത്തിലെ ഏക വൈദിക-ദാർശനിക പ്രസിദ്ധീകരണമായ ആർഷനാദം മാസികയുടെ പ്രസാധകനും മുഖ്യ പത്രാധിപരും, ഡി.സി. ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഋഗ്വേദം ഭാഷാഭാഷ്യത്തിന്റെ എഡിറ്റർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

Comments are closed.