DCBOOKS
Malayalam News Literature Website

എം.ആര്‍ വാക്‌സിനേഷന് സിനിമാക്കാരുടെ പിന്തുണ വേണമെന്ന് ആഷിക് അബു

സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന മീസില്‍സ് റൂബെല്ല വാക്‌സിനേഷന് പിന്തുണയുമായി സംവിധായകന്‍ ആഷിക് അബു രംഗത്തെത്തി. മീസില്‍സ്, റുബെല്ല വാക്‌സിന്‍ ഒന്‍പത് മാസം പ്രായമുള്ള കുട്ടികള്‍ മുതല്‍ പത്താം ക്ലാസില്‍ വരെ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും നല്‍കുന്നുണ്ട്.

സംസ്ഥാന ആരോഗ്യവകുപ്പും ഡോക്ടര്‍മാരും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ അതിശക്തമായ വെല്ലുവിളികള്‍ നേരിടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നതായി അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു. അതിഗുരുതരവും സങ്കീര്‍ണവുമാണ് സ്ഥിതിയെന്നിരിക്കെ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുകയാണ് ഏക വഴി. സിനിമയെന്ന് ജനപ്രിയ കല കൈകാര്യം ചെയ്യുന്നവര്‍ ഇത് ബോധ്യപ്പെട്ടാല്‍ ദയവായി ഇടപെടണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Comments are closed.