DCBOOKS
Malayalam News Literature Website

കെ സി അജയകുമാര്‍ രചിച്ച ആദിശങ്കരം പ്രകാശിപ്പിക്കുന്നു

aadisankaramതിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന ഡി സി ബുക്‌സ് പുസ്തകമേളയില്‍ കെ സി അജയകുമാര്‍ രചിച്ച ആദിശങ്കരം പ്രകാശിപ്പിക്കുന്നു. ജൂലൈ 13 ന് വൈകിട്ട് 5.30 ന് നടക്കുന്ന പ്രാകാശന ചടങ്ങില്‍ എം ജി ശശിഭൂഷണ്‍, ഡോ.എ എം ഉണ്ണികൃഷ്ണന്‍, കെ വി രാജശേഖരന്‍, കെ സി അജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും .

ജൂണ്‍ 30 ന് ആരംഭിച്ച പുസ്തകമേളയില്‍ അന്തര്‍ദേശീയ ദേശീയ – പ്രാദേശിക തലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടെയും പുസ്തകങ്ങള്‍ ലഭ്യമാകും. ഫികഷ്ന്‍, നോണ്‍ഫികഷ്ന്‍, പോപ്പുലര്‍ സയന്‍സ്, സെല്‍ഫ് ഹെല്‍പ്പ്, ക്ലാസിക്‌സ്, കവിത, നാടകങ്ങള്‍, ആത്മകഥ/ ജീവചരിത്രം, മതം/ ആദ്ധ്യാത്മികം, തത്ത്വചിന്ത, ജ്യോതിഷം, വാസ്തു, ചരിത്രം, ആരോഗ്യം, മനഃശാസ്ത്രം, പാചകം, ബാലസാഹിത്യം, യാത്രാവിവരണം തുടങ്ങി വിവിധ മേഖലകളിലുള്ള ബെസ്റ്റ് സെല്ലറുകളും ഏറ്റവും പുതിയ പുസ്തകങ്ങളും ലഭ്യമാണ്. കൂടാതെ, സമ്പൂര്‍ണ്ണ കൃതികള്‍, ജ്യോതിഷ്മതി നൂറ്റാണ്ടുപഞ്ചാംഗം, പുരാണിക് എന്‍സൈക്ലോപീഡിയ, വിവിധതരം ഡിക്ഷ്ണറികള്‍ തുടങ്ങി റഫറന്‍സ് പുസ്തകങ്ങളുടെ വിപുലമായ ശേഖരംതന്നെ ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങള്‍ 50 % വരെ വിലക്കിഴിവില്‍ ഈ മേളയില്‍ നിന്നും വായനക്കാര്‍ക്ക് സ്വന്തമാക്കാം. രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെയാണ് പുസ്തകമേള.

Comments are closed.