DCBOOKS
Malayalam News Literature Website

ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി

aadar

സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി. ആധാര്‍ സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കവെ, അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആധാര്‍ സംബന്ധമായ കേസുകളില്‍ വാദംകേള്‍ക്കുന്നത് സുപ്രീംകോടതി നവംബര്‍ ആദ്യ വാരത്തിലേക്ക് മാറ്റി.

രണ്ടാം തവണയാണ് ആധാര്‍ നിര്‍ബന്ധമാക്കിയുള്ള തീയതികളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുന്നത്. ജൂണ്‍ 30 അവസാന തീയതി നിശ്ചയിച്ച് പിന്നീടത് സെപ്തംബര്‍ 30 ലേക്ക് സര്‍ക്കാര്‍ മാറ്റിയിരുന്നു

Comments are closed.