DCBOOKS
Malayalam News Literature Website

നെതന്യാഹുവിനൊപ്പം ദോര്‍ ബീച്ചില്‍ ഉല്ലസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

modi-1

ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ അവസാന ദിനം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം ദോര്‍ ബീച്ചില്‍ ഉല്ലസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീച്ചിലെ ഇളം കാറ്റില്‍ ഇരു നേതാക്കളും ചിരിച്ച് സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

ബീച്ചിലെ ജല ശുചീകരണ യൂണിറ്റിന്റെ പ്രവര്‍ത്തനവും മോദിക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചു. കടലിലെ തിരമാലകള്‍ക്കിടയില്‍ ഇരുവരും ഇറങ്ങി നില്‍ക്കുന്ന ഫോട്ടോയോടൊപ്പം കൂട്ടുകാര്‍ക്കൊപ്പം ബീച്ചില്‍ പോകുന്നതിനപ്പുറം ഒന്നുമില്ലെന്ന് നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ഇന്ന് രാത്രിയോടെ മോദി, ജി-20 ഉച്ചകോടിക്കായി ജര്‍മനിയിലേക്ക് തിരിക്കും. സന്ദര്‍ശനത്തില്‍ ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കുന്നതിനുള്ള കരാറുകളില്‍ ഇരു നേതാക്കളും ഒപ്പുവെച്ചു.

Comments are closed.