DCBOOKS
Malayalam News Literature Website

പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ

മലയാളിയുടെ സാമൂഹ്യഭാവന നൂറ്റാണ്ടുകള്‍ക്കു മുമ്പ് രൂപംകൊടുത്ത മനോഹരമായ ഐതിഹ്യമാണ് പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ. മഹാബ്രാഹ്മണനായ വരരുചിക്ക് ബുദ്ധിമതിയും പരിശുദ്ധയുമായ പറയിപ്പെണ്ണില്‍ പിറന്ന് വ്യത്യസ്തകുലങ്ങളിലും ജാതികളിലും വളര്‍ന്ന പ്രതിഭാശാലികളായ സന്തതികളുടെ കഥയാണിത്. തലമുറകളായി കൈമാറിവരുന്ന ഈ കഥ കുട്ടികള്‍ക്കായി അവതരിപ്പിക്കുകയാണ് കെ ശ്രീകുമാര്‍.

കഥകള്‍കേള്‍ക്കാനിഷ്ടമുള്ള കുട്ടികള്‍ക്കായി ലളിതവും മനോഹരവുമായാണ് ശ്രീകുമാര്‍ വരരുചിയെക്കുറിച്ചും അഗ്നിഹോത്രി, പാക്കനാര്‍,നാറാണത്തുഭ്രാന്തന്‍, പെരുന്തച്ചന്‍, വായില്ലാകുന്നിലപ്പന്‍, കാരയ്ക്കലമ്മ തുടങ്ങിയവരെക്കുറിച്ച് വിശദീകരിക്കുന്നത്. അതും ബഹുവര്‍ണ്ണ ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് കഥകള്‍ ഓരോന്നായി പറഞ്ഞുപോകുന്നത്. കുട്ടികള്‍ക്ക് സ്വയംവായിക്കാനും വായിച്ചുകൊടുക്കാനും എളുപ്പത്തില്‍ സാധിക്കുന്നതാണീ ഗ്രന്ഥം.

ചരിത്രവും ഐതിഹ്യവും തിളങ്ങിനിക്കുന്ന ഈ പുസ്തകം മാമ്പഴം ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

 

Comments are closed.