DCBOOKS
Malayalam News Literature Website

ഹൃദയത്തില്‍ ഒരു വാള്‍

ഇതിഹാസകഥയുടെ അത്യപൂര്‍വമായ പുന:സൃഷ്ടിയാണ് ഹൃദയത്തില്‍ ഒരു വാള്‍ എന്ന നോവലിലൂടെ ജോര്‍ജ് ഓണക്കൂര്‍ നടത്തിയിരിക്കുന്നത്. വേദഗ്രന്ഥം പുലര്‍ത്തുന്ന മൗനത്തെ അത്യപൂര്‍വ്വമായ അന്വേഷണത്തിന്റെ വഴികളില്‍ യാത്രചെയ്ത് നക്ഷത്ര ഭംഗിയെ വെല്ലുന്ന മനോഹരഭാഷയില്‍ പ്രകാശപൂര്‍ണ്ണമാക്കുകയാണ് ഈ നോവലില്‍.

ഒലിവുമലയുടെ താഴ്‌വരയില്‍ കുരിശിലേറ്റപ്പെട്ട ദൈവപുത്രന്റെ ഓര്‍മ്മകളിലൂടെ മറിയം നടത്തുന്ന യാത്രയാണ് ഹൃദയത്തില്‍ ഒരു വാള്‍. സത്യത്തിനും നീതിയ്ക്കും വേണ്ടി അടിച്ചമര്‍ത്തപ്പെട്ട ജനതയ്‌ക്കൊപ്പം നിലകൊണ്ട പുത്രന്റെ മരണം അമ്മയെ തകര്‍ത്തു കളഞ്ഞിരിക്കുന്നു. മകന്റെ മരണം അമ്മയുടെ ഹൃദയത്തില്‍ ഒരു വാള്‍ കുത്തിയിറക്കിയതുപോലെയാണ് അനുഭവപ്പെടുന്നത്. അതു വളരെനാളായി പലതരം ചിന്തകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും അമ്മയ്ക്ക് അനുഭവേദ്യമായതുമാണ്. അമ്മയുടെ ഹൃദയത്തിലാവാള്‍ മൂര്‍ച്ചയോടെ നിലകൊള്ളുകയാണ്.

ജനങ്ങള്‍ സ്വന്തം നഗരത്തില്‍ പേര് ചേര്‍ക്കണമെന്ന അഗസ്റ്റസ് സീസറിന്റെ നിര്‍ദ്ദേശാ നുസരണം ദാവീദിന്റെ ഗോത്രത്തില്‍ ഉള്‍പ്പെട്ടിരുന്ന യൂദായിലെ ബേത്‌ലഹേം പട്ടണ ത്തിലേയ്ക്ക് ഗര്‍ഭിണിയായ മറിയത്തേയുംകൂട്ടി ഔസേപ്പ് യാത്രയാകുന്നു. അവിടെവച്ച് ലോകരക്ഷകനായ യേശുക്രിസ്തു പിറവിയെടുക്കുന്നു. എന്നാല്‍ കുഞ്ഞുങ്ങളെ വധിക്കാനുള്ള രാജകല്പനമൂലം നാടു വിട്ടുപോകേണ്ടി വരുന്ന ഇവര്‍ക്ക് നസറേത്ത് അഭയം നല്‍കുന്നു. പ്രിയ സുഹൃത്തായ ലാസറിനെ മരണത്തിന്റെ പിടിയില്‍ നിന്ന് രക്ഷിക്കുന്നതും, വെള്ളത്തെ വീഞ്ഞാക്കി മാറ്റിയതും, അനീതിക്കെതിരെ പ്രതിക രിച്ചതുമെല്ലാം ജോര്‍ജ് ഓണക്കൂര്‍ തൂലികയിലേക്ക് ആവാഹിച്ചപ്പോള്‍ മലയാളത്തിന് ലഭിച്ചത് അനുപമമായ സാഹിത്യസൃഷ്ടിയാണ്.

നോവലിസ്റ്റ്, കഥാകാരന്‍, സാഹിത്യവിമര്‍ശകന്‍, തിരക്കഥാകൃത്ത് എന്നീനിലകളില്‍ ശ്രദ്ധേയനായ ജോര്‍ജ് ഓണക്കൂറിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, യൂറോ അമേരിക്കന്‍ പ്രഥമ പ്രവാസി പുരസ്‌കാരം, തകഴി അവാര്‍ഡ്, കേശവദേവ് പുരസ്‌കാരം, സഹോദരന്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജോര്‍ജ് ഓണക്കൂറിന്റെ  പ്രധാനകൃതികള്‍

 

Comments are closed.