DCBOOKS
Malayalam News Literature Website

ഓര്‍മ്മയില്‍ എ അയ്യപ്പന്‍

.ഉന്മാദത്തിനും ജീവിതത്തിനുമിടയിലെ നൂല്‍പാലത്തിലൂടെ നഗ്നപാദനായി അലഞ്ഞ എ അയ്യപ്പന്‍ വിടപറഞ്ഞിട്ടു 7 വര്‍ഷം കടന്നുപോയിരിക്കുന്നു.  1949 ഒക്ടോബര്‍ 27ന് തിരുവനന്തപുരം ജില്ലയില്‍ ബാലരാമപുരത്ത് ജനിച്ചു.അയ്യപ്പന് ഒരു വയസ്സുള്ളപ്പോള്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു. പതിനഞ്ചാം വയസ്സില്‍ അമ്മയും ആത്മഹത്യ ചെയ്തു. തുടര്‍ന്ന് മൂത്ത സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീഭര്‍ത്താവായ വി. കൃഷ്ണന്റെയും സംരക്ഷണയില്‍ നേമത്ത് വളര്‍ന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി.

2010ലെ കവിതയ്ക്കുള്ള ആശാന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2010 ഒക്ടോബര്‍ 23ന് ചെന്നൈയില്‍ പുരസ്‌കാരം ഏറ്റുവാങ്ങാനിരിയ്‌ക്കേ, ഒക്ടോബര്‍ 21ന് വൈകീട്ട് ആറുമണിയോടെ അദ്ദേഹം തിരുവനന്തപുരത്തുവച്ച് അന്തരിച്ചു. പോലീസിന്റെ ഫ്‌ലയിങ്ങ് സ്‌ക്വാഡ് വഴിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി ആശുപത്രിയിലെത്തിച്ച അയ്യപ്പനെ തിരിച്ചറിഞ്ഞത് മരണശേഷമാണ്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിയ്ക്കപ്പെടുന്നു. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഒക്ടോബര്‍ 26ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.
ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അദ്ദേഹം 4 വര്‍ഷത്തോളം കണ്ണൂര്‍ ജില്ലയിലെ മണത്തണയില്‍ താമസിച്ച് കവിതകള്‍ എഴുതിയിരുന്നു.

Comments are closed.