DCBOOKS
Malayalam News Literature Website

പുസ്തകങ്ങള്‍ക്കും തലയിലെഴുത്തുണ്ട്; ഗ്രേസി

gracy

പുസ്തകങ്ങള്‍ക്കും തലയിലെഴുത്തുണ്ടെന്ന് എഴുത്തുകാരി ഗ്രേസി അഭിപ്രായപ്പെട്ടു. തൂലികയ്ക്ക് ആണ്‍ പെണ്‍ ഭേദമില്ലെന്ന് മാധവിക്കുട്ടിക്കുശേഷം മലയാള സാഹിത്യത്തില്‍ തെളിയിച്ച എഴുത്തുകാരിയാണ് കെ ആര്‍ മീര. എത്രയോ എഴുത്തുകാര്‍ രംഗത്തുണ്ടെങ്കിലും അവരിലേറെപ്പേരും വായനയെമടുപ്പിക്കുമ്പോള്‍  കെ ആര്‍ മീര അതെല്ലാം മറികടക്കുന്നു. അതാണ് അത്തരം പുസ്തകങ്ങളുടെ തലേലെഴുത്തിന്റെ ഗുണം. ചിലര്‍ പരാജയപ്പെടുന്നതും, അത്തരം തലേലെഴുത്തുകൊണ്ടുതന്നെയാണ്. സമകാലിക സംഭവങ്ങളിലുള്ള ശക്തമായ പ്രതികരണം എന്ന നിലയില്‍ ‘ഭഗവാന്റെ മരണം’ ശ്രദ്ധേയമാകുന്നുവെന്നുംഗ്രേസി കൂട്ടിച്ചേര്‍ത്തു.

കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലെ കഥാഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗ്രേസി. ചടങ്ങില്‍  കെ ആര്‍ മീരയുടെ ഭഗവാന്റെ മരണം,  ഇ പി ശ്രീകുമാറിന്റെ അദ്ധ്വാനവേട്ടവി ജയദേവിന്റെ ഭയോളജി, സോക്രട്ടീസ് കെ വാലത്തിന്റെ ‘ന്യായവിധി’, വിനോയ് തോമസിന്റെ ‘രാമച്ചി’,  കെ വി പ്രവീണിന്റെ ‘ഓര്‍മ്മച്ചിപ്പ്’, അജിജേഷ് പച്ചാട്ടിന്റെ ‘ദൈവക്കളി’ എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു.

പി എഫ് മാത്യൂസ്, ഇ പി ശ്രീകുമാര്‍, വി ജയദേവ്, ദേവദാസ് വി എം, സോക്രട്ടീസ് കെ വാലത്ത്, വിനോയ് തോമസ്, അജിജേഷ് പച്ചാട്ട്, കെ വി പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

Comments are closed.