DCBOOKS
Malayalam News Literature Website

ശുഭചിന്തയുടെ ശക്തി കണ്ടെത്തല്‍

ഉത്തേജകവും ഉന്മേഷപ്രദവും അത്യാനന്ദകരവുമായ, ആഗോളതലത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്തമാണ് നോര്‍മന്‍ വിന്‍സെന്റ് പീല്‍
തയ്യാറാക്കിയ ‘ഡിസ്‌കവറിങ് ദ പവര്‍ ഓഫ് പോസറ്റീവ് തിങ്കിങ്’. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ശുഭചിന്തയുടെ ശക്തി കണ്ടെത്തല്‍. നിങ്ങളുടെ ചിന്തകളെ മാറ്റിയാല്‍ അത് നിങ്ങളുടെ ലോകത്തെ തന്നെ മാറ്റുമെന്ന് പുസ്തകത്തിലൂടെ സമര്‍ത്ഥിക്കുന്നു.

നിങ്ങളുടെ സന്തോഷം നിങ്ങള്‍ വളര്‍ത്തിയെടുക്കുന്ന മനസ്സിന്റെ ശീലത്തെ ആശ്രയിച്ചിരിക്കുന്നു. ജീവിതം അതിന്റെ പൂര്‍ണ്ണതയില്‍ ജീവിച്ചുതീര്‍ക്കുന്നുണ്ടെന്ന നിങ്ങളുടെ തന്നെ ഒരു മാനസികചിത്രം നിങ്ങളുടെ മനസ്സില്‍ രൂപപ്പെടുത്തുകയും മായ്ക്കപ്പെടാനാവാത്തവിധം അതവിടെ മുദ്രണം ചെയ്യുകയും ചെയ്യുക. ഈ ചിത്രത്തെ ഗാഢമായി ഉള്‍ക്കൊള്ളുക. അതു മാഞ്ഞുപോകുവാന്‍ ഒരിക്കലും അനുവദിക്കാതിരിക്കുക. നിങ്ങളുടെ മനസ്സ് ആ ചിത്രത്തെ കൂടുതല്‍ വികസിതമാക്കുവാനുള്ള വഴി തേടും…. നിങ്ങളുടെ ഭാവനയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാതിരിക്കുക. നിത്യവും സന്തോഷകരമായി ചിന്തിക്കുവാന്‍ ശീലിക്കുക. ആഹ്ലാദം നിറഞ്ഞൊരപ ഹൃദയം വളര്‍ത്തിയെടുക്കുക, സന്തോഷശീലം വികസിപ്പിച്ചെടുക്കുക, അങ്ങനെ ജീവിതം ഒരു തുടര്‍ വിരുന്നായി തീരും- നോര്‍മന്‍ വിന്‍സെന്റ് പീല്‍ പറയുന്നു.

ശുഭചിന്തയുടെ ശക്തി കണ്ടെത്തലിന്റെ ആത്യന്തികമായ സന്ദേശം ഇതാണ്;-നിങ്ങളുടെ ഉള്ളിലുളള ദൈവത്തിന്റെ ശക്തി, ജീവിതത്തിന്റെ ഏതെങ്കിലും ബുദ്ധിമുട്ടുകള്‍ക്ക് തുല്യമാണെന്ന് നിങ്ങള്‍ വിസ്വസിക്കുന്നുവെങ്കില്‍, ഐശ്വര്യസമ്പൂര്‍ണ്ണമായൊരു ജീവിതം നിങ്ങളുടേതാണ്. ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന ഈ പുസ്തകത്തിന്, ശുഭചിന്തയുടെ കണ്ടെത്തലിന് പ്രചോദനമായത് ഈ വിശ്വാസമാണ്.

‘ശുഭാപ്തി വിശ്വാസം മുന്നോട്ടു കൊണ്ടുപോകുക’, ‘നിങ്ങളുടെ അടിസ്ഥാനതത്ത്വങ്ങള്‍ ശക്തമാക്കി സൂക്ഷിക്കുക’, ‘നിങ്ങളുടെ ദൗര്‍ബല്യത്തിനുമേല്‍ ശക്തി നേടുവാന്‍ നിങ്ങള്‍ക്കു കഴിയും’ തുടങ്ങി മൂന്നുഭാഗങ്ങളിലായാണ് അദ്ദേഹം ശുഭചിന്തകളെ അവതരിപ്പിച്ചിരിക്കുന്നത്. സണ്ണി ഇ ദാനിയലാണ് പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്.

Comments are closed.