DCBOOKS
Malayalam News Literature Website

കവിതയില്ലാത്ത സമൂഹം രോഗബാധിതമാകും; കെ.ജയകുമാര്‍

ibf-31-2

രോഗബാധിതമായ സമൂഹത്തില്‍ കവിതകള്‍ പിറക്കില്ലെന്ന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍  കെ. ജയകുമാര്‍. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ഡി സി പുസ്തകമേളയില്‍ കവിതാപുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു സാഹിത്യരൂപങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ് കവിതയുടെ വഴി.വായനക്കാര്‍കുറവാണെങ്കിലും അത് ഭാഷയെയും സമൂഹത്തെയും നിരന്തരം പുതുക്കുന്നു. അത് മറ്റു സാഹിത്യരൂപങ്ങളെക്കാള്‍ക്കാള്‍ സാന്ദ്രമാണ്. കവിതയില്ലാത്ത ഒരു സമൂഹവും ഭാഷയും അപകടകരമായ നാശത്തിലേക്കായിരിക്കും നടന്നുനീങ്ങുന്നതെന്നും  കെ. ജയകുമാര്‍ പറഞ്ഞു. എല്ലാത്തിനെയും ഒരുപോലെയാക്കാന്‍ ശ്രമിക്കുന്ന അധികാരരൂപത്തിനുനേരെ കവിത വൈവിധ്യമാര്‍ന്ന പുതുരൂപങ്ങളുമായി പൊരുതുന്നുവെന്ന് സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ട് മ്യൂസ് മേരി ജോര്‍ജ് പറഞ്ഞു. ibf-31

ചടങ്ങില്‍ കുരീപ്പുഴ ശ്രീകുമാറിന്റെ ‘ഉപ്പ’,  കെ. ജയകുമാറിന്റെ ‘നില്‍പുമരങ്ങള്‍’, ,സെബാസ്റ്റ്യന്റെ ‘അറ്റുപോകാത്തത്’ എന്നീ പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു. ,സെബാസ്റ്റ്യന്‍, എ.വി.ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments are closed.