DCBOOKS
Malayalam News Literature Website

മലിനീകരണം; ലോകത്ത് 2015ല്‍ മാത്രം മരണം 90 ലക്ഷം, ഇന്ത്യയില്‍ 25 ലക്ഷം

2015ല്‍ ലോകത്ത് മലിനീകരണം മൂലം മരിച്ചത് 90 ലക്ഷം പേരെന്ന് പുതിയ പഠനം. ഇന്ത്യയില്‍ മാത്രം ഇത് 25 ലക്ഷം പേരാണെന്നും പഠനത്തില്‍ പറയുന്നു. കൂടുതൽ പേരും മരിക്കുന്നത് ഹൃദയ സംബന്ധങ്ങളായ അസുഖങ്ങള്‍, സ്ട്രോക്ക്, ശ്വാസ കോശ ക്യാന്‍സര്‍ തുടങ്ങിയവ മൂലമാണ്.ഇതിന്‍റെ തോത് കൂടുതലായും ഇടത്തരം വരുമാന രാജ്യങ്ങളിലും, വളരെ വേഗത്തില്‍ വ്യവസായ വത്കരണം നടക്കുന്ന ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, മഡഗാസ്കര്‍ പോലുള്ള രാജ്യങ്ങളിലുമാണെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പഠനത്തിന് നേതൃത്വം നല്‍കിയത് അമേരിക്കയിലെ മൗണ്ട് സിനായ് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഒാഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗം പ്രൊഫസര്‍ ഫിലിപ്പ് ലാണ്‍ഡ്രിഗനാണ്. മലിനീകരണം പ്രകൃതിക്ക് മറ്റെന്തിനേക്കാളും വലിയ ഭീക്ഷണിയാണെന്നും, മനുഷ്യ വംശത്തിന് തന്നെ പ്രശ്നമായി ഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലിനീകരണത്തിലൂടെ മാത്രമാണ് 2015ല്‍ ലോകത്ത് നടന്ന 9 ദശ ലക്ഷം മരണങ്ങളും നടന്നതെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയത്. ഇതില്‍ 6.5 ദശലക്ഷം പേരും മലിനമായ വായു മൂലവും, 1.8 ദശലക്ഷം ജലമലിനീകരണവും മൂലമാണ് മരിക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. 2015ല്‍ മാത്രം ഇന്ത്യയില്‍ മലീനീകരണം മൂലം മരിച്ചത് 2.5 ദശലക്ഷം പേരായിരുന്നു,അതേസമയം ചൈനയില്‍ ഇത് 1.8 ദശലക്ഷം മാത്രമായിരുന്നു പഠനത്തില്‍ പറയുന്നു.

ഗ്ലോബല്‍ ബേര്‍ഡന്‍ ഒാഫ് ബിസിനസ്സ് സ്റ്റഡീസിന്‍റെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിന് നേതൃത്വം നല്‍കിയത് വിവിധ രാജ്യങ്ങളില്‍ നിന്നുമുളള 40 ശാസ്ത്രഞ്ജര്‍ ആയിരുന്നു.

Comments are closed.