DCBOOKS
Malayalam News Literature Website

പോയവാരം മലയാളി വായിച്ച പുസ്തകങ്ങള്‍

bst-sellr

ഡോ ജി മാധവന്‍നായരുടെ ആത്മകഥ അഗ്നിപരീക്ഷകളാണ് പോയവാരം മലയാളി ഏറ്റവുംകൂടുതല്‍ വായിച്ച പുസ്തകം. കൂട്ടത്തില്‍  സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി,  ദീപാനിശാന്തിന്റെ നനഞ്ഞുതീര്‍ത്ത മഴകള്‍, കെ ആര്‍ മീരയുടെ ആരാച്ചാര്‍,  ജോസ് സെബാസ്റ്റിയന്‍ തയ്യാറാക്കിയ GST- അറിയേണ്ടതെല്ലാം,  കഥകള്‍ ഉണ്ണി ആര്‍,  ബെന്യാമിന്റെ ആടുജീവിതം,,  ദീപാ നിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകലക്കുളിര്‍,  കഥകള്‍ കെ ആര്‍ മീര,  എം മുകുന്ദന്റെ കുടനന്നാക്കുന്ന ചോയി,  ക്രിസോസ്റ്റം തിരുമേനിയുടെ ആത്മകഥജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍  , മീരയുടെ നോവെല്ലകള്‍,  പ്രദീപന്‍ പാമ്പരിക്കുന്നിന്റെ എരി,, കേരളചരിത്രം, ദയാബായിയുടെ പച്ചവിരല്‍, പത്മരാജന്റെ ലോല, മുകേഷ് കഥകള്‍ വീണ്ടും എന്നീ പുസ്തകങ്ങളുമുണ്ട്.

മലയാളത്തിലെ ക്ലാസിക് കൃതികളില്‍ വായനയില്‍ മുന്നില്‍ നില്‍ക്കുന്നത് ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം,  എം ടി വാസുദേവന്‍നായരുടെ  രണ്ടാമൂഴം, മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തകാലം, ഒരു ദേശത്തിന്റെ കഥ, നാലുകെട്ട്, എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍,   ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി,  മാധവിക്കുട്ടിയുടെ എന്റെ കഥ, മലയാറ്റൂരിന്റെ യക്ഷി, തടങ്ങിയ കൃതികളാണ്.

വിവര്‍ത്തനകൃതികളില്‍ എന്നും വായനക്കാര്‍ തിരഞ്ഞെടുക്കുന്നത് പൗലോകൊയ്‌ലോയുടെ ആല്‍കെമിസ്റ്റ് തന്നെയാണ്.,  ശശീതരൂരിന്റെ ഇരുളടഞ്ഞ കാലം ; ബ്രിട്ടീഷ സാമ്രാജ്യം ഇന്ത്യയോട് ചെയ്തത്,  ചാരസുന്ദരിടോട്ടോ ചാന്‍പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരന്‍, കലാമിന്റെ അസാധ്യതയിലെ സാധ്യത തുടങ്ങിയ പുസ്തകങ്ങളും വായനക്കാര്‍ തിരഞ്ഞെടുത്തു.

Comments are closed.