മനുഷ്യന് ചന്ദ്രനിൽ കാലുകുത്താൻ സാധിച്ചിട്ടുണ്ടോ?


ഗൂഢാലോചനാപ്രമാണങ്ങളുടെ ഒരു വശ്യത അവയുടെ സരളതയും ലാളിത്യവുമാണ്. ഇന്ന് ലോകത്തുള്ള ഏത് സങ്കീര്‍ണ്ണമായ സാമ്പത്തിക സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കും ഗൂഢാലോചനാവാദക്കാര്‍ ലളിതമായ ആഖ്യാനങ്ങളും വിശദീകരണങ്ങളും നല്‍കുന്നു: ”മനുഷ്യന്റെ ഒരു ചെറിയ കാല്‍വെപ്പ്, മനുഷ്യരാശിക്കൊരു വലിയ കുതിച്ചുചാട്ടം” എന്ന് ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ് വിശേഷിപ്പിച്ച അപ്പോളോ 11 ദൗത്യം ഒരു കബളിപ്പിക്കല്‍ നാടകമായിരുന്നു എന്ന് കേട്ടപ്പോള്‍ ഓള്‍ഡ്രിന് ശുണ്ഠി വന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ആശ്ചര്യകരം എന്നു പറയാവുന്നത് ഇത്തരം അയുക്തികമായ തട്ടിപ്പുവാദകഥകള്‍ വിശ്വസിക്കാന്‍ നമ്മുടെ ലോകത്ത് കുറെയധികം ആളുകള്‍ ഇപ്പോഴുമു് എന്നുള്ളതാണ്. നിര്‍ഭാഗ്യവശാല്‍, അവരില്‍ പലരും ജോലിനോക്കുന്നത് യൂണിവേഴ്‌സിറ്റികളിലെയും കോളജു കളിലെയും ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റുകളിലാണ് !
മനുഷ്യന്റെ ചാന്ദ്രയാത്ര എങ്ങനെ സാധ്യമായെന്ന് ശാസ്ത്രത്തിന്റെ പിൻബലത്തോടെ അക്കമിട്ട് അവതരിപ്പിക്കുകയാണ് സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ രവിചന്ദ്രൻ സി. തന്റെ ‘അമ്പിളിക്കുട്ടൻമാർ: ചാന്ദയാത്രയും ഗൂഢാലോചനാസിദ്ധാന്തങ്ങളും’ എന്ന പുസ്തകത്തിലൂടെ.
സയൻസിന്റെ നേട്ടങ്ങളെ അംഗീകരിക്കാൻ വൈമുഖ്യം പ്രകടിപ്പിക്കുന്നവർ ശാസ്ത്ര-വിരുദ്ധ ഉത്തരാധുനിക വീക്ഷണമുള്ളവരും കടുത്ത മതവാദികളുമാണ് എന്നാണ് ഗ്രന്ഥകാരൻ സ്ഥാപിച്ചെടുക്കുന്നത്. വളരെ രസകരമായി വായിക്കാൻ സാധിക്കുന്ന തരത്തിലാണ് പുസ്തകം രചിച്ചിട്ടുള്ളത്. ചാന്ദയാത്രയെക്കുറിച്ച് നിലവിലുള്ള എതിർവാദങ്ങളുടെയെല്ലാം മുനയൊടിക്കാൻ രവിചന്ദ്രൻ സി. യ്ക്ക് സാധിക്കുന്നുണ്ട്. മലയാളത്തിൽ ഇത്തരമൊരു പുസ്‌കം പുറത്തിറങ്ങിയതിൽ ശാസ്ത്രസ്‌നേഹികൾക്ക് സന്തോഷിക്കാം.
Comments are closed.