DCBOOKS
Malayalam News Literature Website

ടി വി കൊച്ചുബാവയുടെ ഓര്‍മ്മകള്‍ക്ക് 18 വയസ്സ്

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ ടി വി കൊച്ചുബാവ വിട പറഞ്ഞിട്ട് ഇന്നേക്ക് 18 വര്‍ഷം തികയുന്നു. 1955ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് ടി വി കൊച്ചു ബാവ ജനിച്ചത്. നോവല്‍, കഥാസമാഹാരങ്ങള്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ നിരവധി കൃതികള്‍ പ്രസിദ്ധപ്പെടുത്തി. ‘വൃദ്ധസദനം’ എന്ന കൃതിക്ക് 1995ലെ ചെറുകാട് അവാര്‍ഡും, 1996ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1999 നവംബര്‍ 25ന് അന്തരിച്ചു.

Comments are closed.