DCBOOKS
Malayalam News Literature Website

കാറല്‍ മാര്‍ക്സിന്റെ ദാസ് കാപിറ്റലിന് ഇന്ന് 150

karl marx

കാറല്‍ മാര്‍ക്സ് തന്‍െറ പ്രഖ്യാത ഗ്രന്ഥമായ ദാസ് കാപിറ്റല്‍ (മൂലധനം) എഴുതി 1867ല്‍ അതിന്‍െറ കൈയെഴുത്തുപ്രതി പ്രസാധകനയച്ചപ്പോള്‍ തന്‍െറ കൃതിയെ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്: ‘എന്‍െറ ആരോഗ്യവും ജീവിത കുടുംബവും ബലിയര്‍പ്പിക്കപ്പെട്ട പ്രയത്നം.’ കാറല്‍ മാര്‍ക്സിന്റെ ‘ദാസ് ക്യാപ്പിറ്റല്‍’ പുറത്തുവന്നിട്ട് സെപ്റ്റംബര്‍ 14-ന് 150 വര്‍ഷം പിന്നിടുകയാണ്. കാൾ മാക്സ്, ഫ്രെഡറിക് ഏംഗൽസ് എന്നിവർ ചേർന്നാണ് ഈ ഗ്രന്ഥം രചിച്ചത്.

ഒന്നാം വാല്യം പുറത്തിറങ്ങി അധികം കഴിയും  മുമ്പുതന്നെ യൂറോപ്പില്‍ ‘തൊഴിലാളി വര്‍ഗത്തിന്റെ ബൈബിള്‍’ എന്ന വിശേഷണമാര്‍ജിച്ചു. ഇന്നും ലോകത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ഗ്രന്ഥങ്ങളിലൊന്നാണ് ‘ദാസ് ക്യാപ്പിറ്റല്‍’. മുതലാളിത്തത്തിനോടുള്ള ശക്തമായ വിമർശനമാണ് ഈ ഗ്രന്ഥം. മൂലധനത്തിന്റെ ചലനങ്ങൾ, തൊഴിലിടങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, കൂലിവേലയുടെ വളർച്ച, വിപണിയിലെ മത്സരങ്ങൾ, ബാങ്കിംഗ് സംവിധാനം, ലാഭശതമാനം കുറയാനുള്ള പ്രവണത എന്നിവയെല്ലാം ഈ ഗ്രന്ഥത്തിൽ വിശദമായി ചർച്ചചെയ്യുന്നു.

ബോണ്‍-ബെര്‍ലിന്‍ സര്‍വകലാശാലകളില്‍ നിയമം പഠിക്കുകയും അതിനിടയില്‍ ജെനോ സര്‍വകലാശാലയില്‍നിന്ന് തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത കാറല്‍ മാര്‍ക്സ് പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ധനശാസ്ത്രരംഗത്തെത്തുന്നത്. 1842 ഏപ്രിലില്‍ ‘റെയിനിഷെ സെയ്ത്തുംഗ്’ പത്രത്തില്‍ ലേഖകനാവുകയും അഞ്ച് മാസത്തിനകം അതിന്റെ പൊളിറ്റിക്കല്‍ എഡിറ്ററാവുകയുംചെയ്ത മാര്‍ക്സ് കാട്ടിലെ വിറക് എടുക്കുന്ന പ്രശ്നവുമായി ബന്ധപ്പെട്ട് അഞ്ച് ലക്കത്തിലായി ഒരു പരമ്ബരയെഴുതി. കാട്ടില്‍ കയറി വിറക് പെറുക്കിക്കൊണ്ടുപോകുന്നത് നിരോധിച്ചതിനെതിരേയായിരുന്നു പരമ്ബര. എല്ലാവർക്കും ഒരുപോലെ അവകാശമുള്ള പ്രകൃതിവിഭവങ്ങള്‍ സാധാരണക്കാര്‍ക്ക് നിഷേധിക്കുന്നതിനെ മാര്‍ക്സ് എതിര്‍ത്തു. ഇതടക്കമുള്ള ലേഖനങ്ങളുടെ പേരില്‍ പത്രത്തെ കമ്യൂണിസ്റ്റെന്ന് മുദ്രകുത്തി നടപടി ഭീഷണിയുണ്ടായി. അങ്ങനെ ഈ പത്രത്തില്‍നിന്നൊഴിഞ്ഞ മാര്‍ക്സ് ഫ്രാന്‍സിലേക്ക് കടന്നു. അതേവരെ കമ്യൂണിസം അന്യമായിരുന്ന മാര്‍ക്സ് വിറക് പ്രശ്നത്തിലൂടെ മൂലധനത്തെക്കുറിച്ചും കമ്യൂണിസത്തെക്കുറിച്ചുമുള്ള പഠനത്തിലേക്ക് തിരിഞ്ഞു. അദ്ദേഹം 1844-ല്‍ ‘ധനശാസ്ത്ര-തത്ത്വശാസ്ത്ര കുറിപ്പുകള്‍’ എന്ന പുസ്തകം എഴുതി. ഈ കൃതിയിലാണ് ‘ദാസ് ക്യാപ്പിറ്റലി’ന്റെ വേര്.

Comments are closed.