ഈ നടന് അവാര്‍ഡ് കൊടുത്തത് നിങ്ങളുടെ രാഷ്ട്രീയ ജീവതത്തെ കൂടുതൽ സമ്പന്നമാക്കുന്നു; ഹരീഷ് പേരടി

award

സംസ്ഥാന സിനിമാ പുരസ്കാര ചടങ്ങില്‍ മികച്ച നടനുള്ള പുരസ്കാരം വിനായകന് സമ്മാനിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച്‌ നടന്‍ ഹരീഷ് പേരടി. സ്വയം ദളിതനെന്ന് പ്രഖ്യാപിച്ച വലിയ നടനും മനുഷ്യനുമായ വിനായകന് പുരസ്കാരം നല്‍കിയത് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തെ കൂടുതൽ സമ്ബന്നമാക്കുന്നുവെന്ന് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

അടിയന്തരാവസ്ഥയുടെ ഭീകരത ഓർമ്മപെടുത്താൻ ചോരകറയുള്ള കുപ്പായവുമിട്ട നിയമസഭയിലേക്ക് കയറി വന്ന പ്രിയപ്പെട്ട സഖാവേ… ഞാൻ ദളിതനാണെന്ന് സ്വയം പ്രഖ്യാപിച്ച ഈ വലിയ നടന് അതിനുമപ്പുറം ഈ വലിയ മനുഷ്യന് സ്വന്തം കൈയ്കൊണ്ട് അവാർഡ് കൊടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് നിങ്ങളുടെ രാഷ്ട്രീയ ജീവതത്തെ സമ്പന്നമാക്കുന്നത് … പിന്നെ എന്തിനാണ് വെറെ എരുവും പുളിയും …ലാൽസലാം ….”

വിനായകനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത് രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രമാണ് . മണികണ്ഠന്‍ ആചാരി അതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന അംഗീകാരം ലഭിച്ച സിനിമകള്‍ പുരോഗമനാശയങ്ങളുടെ ആവിഷ്കാരമാണെന്നും തമസ്ക്കരിക്കപ്പെട്ടവരുടെ ജീവിതകഥാഖ്യാനങ്ങളെന്നുമാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്.

 

Categories: GENERAL

Related Articles