DCBOOKS
Malayalam News Literature Website

യാന്ത്രിക ജീവിതങ്ങളുടെ നേര്‍ക്കാഴ്ച

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ നോവലാണ് യന്ത്രം. ഭരണസിരാകേന്ദ്രത്തില്‍ ജോലി ചെയ്യുന്ന ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്റെ സംഘര്‍ഷഭരിതമായ കഥ പറയുന്ന നോവലായ യന്ത്രത്തിന് 1979-ലെ വയലാര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ബാലചന്ദ്രന്‍ എന്ന യുവ ഐ.എ.എസുകാരന്റെ കഥയാണ് യന്ത്രം. ഭരണയന്ത്രത്തിന്റെ ഭാഗമായി തീരുന്ന ബാലചന്ദ്രന്‍, അധികാര രാഷ്ട്രീയത്തിന്റെ കാണാക്കയങ്ങളെ വായനക്കാര്‍ക്ക് മുന്നില്‍ തുറന്നുകാണിക്കുന്നു. നാട്ടിന്‍പുറത്തെ സാധാരണ സ്‌കൂളില്‍ പഠിച്ച ബാലന്, അവന്റെ മേലുദ്യോഗസ്ഥന്റെ മകളെ വിവാഹം കഴിക്കേണ്ടി വന്നു. അവള്‍ക്ക് തനി നാടനായ ബാലനെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. വളരെ വിഷമം ഏറിയ ഒരു ദാമ്പത്യവും ജോലിയില്‍ അവനു നേരെയുള്ള കുത്സിത ശ്രമങ്ങളും എല്ലാം ഈ നോവലില്‍ ചുരുള്‍ നിവരുന്നു.

എന്നാല്‍ ജെയിംസ് എന്ന നിശ്ചയദാര്‍ഢ്യമുള്ള ഒരു മേലുദ്യോഗസ്ഥന്റെ കഥ കൂടിയാണ് ഈ നോവല്‍. ആദര്‍ശശീലനായ, നിശ്ചയ ദാര്‍ഢ്യമുള്ള ജെയിംസ് എല്ലാവരുടെയും ഹൃദയം കവരുന്നു. അതിജീവനത്തിനായി പെടാപ്പാട് പെടുമ്പോഴും സ്‌നേഹിച്ചു വിവാഹം കഴിച്ച ഭാര്യയുമായി അയാള്‍ അതെല്ലാം ധൈര്യത്തോടെ നേരിടുകയാണ്. ഒരു മനുഷ്യന്‍ എങ്ങനെ ആയിരിക്കണം എന്ന് ജെയിംസ് നമുക്ക് കാണിച്ചു തരുന്നു. ബ്യൂറോക്രസിയുടെ ഉള്ളറകള്‍ തുറന്നു കാണിക്കുന്ന യന്ത്രം എന്ന ഈ നോവല്‍ മനുഷ്യമനസുകളുടെ സങ്കീര്‍ണ്ണതകളെക്കൂടി വെളിപ്പെടുത്തുന്നു.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച മലയാറ്റൂര്‍ രാമകൃഷ്ണന്റെ മുഴുവന്‍ കൃതികളും വായിയ്ക്കാം

Comments are closed.