എഴുത്തും പ്രതിരോധവും; പെരുമാള്‍ മുരുകന്‍ സംസാരിക്കുന്നു

perumal murukan

അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സാഹിത്യ ചര്‍ച്ച സംഘടിപ്പിക്കുന്നു. എഴുത്തും പ്രതിരോധവും എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ പ്രശസ്ത തമിഴ് സാഹിത്യകരാന്‍ പെരുമാള്‍ മുരുകന്‍ പങ്കെടുക്കും. ഏപ്രില്‍ 29ന് വൈകിട്ട് 6ന് തിരുവനന്തപുരം അട്ടക്കുളങ്ങര ഹയര്‍സെക്കന്ററി സ്‌കൂളില്‍വെച്ചാണ് പരിപാടി.

കവയിത്രി സുഗതകുമാരിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് ടി പി ശ്രീനിവാസന്‍ സ്വാഗതം പറയും. കവി പ്രഭാവര്‍മ്മ പെരുമാള്‍ മുരുകനെ സദസ്യര്‍ക്ക് പരിചയപ്പെടുത്തും. തുടര്‍ന്ന് എഴുത്തും പ്രതിരോധവും എന്ന വിഷയത്തെക്കുറിച്ച് പെരുമാള്‍ മുരുകന്‍ സംസാരിക്കും.

ശേഷം ചോദ്യോത്തരവേളയും കാവാലം ശ്രീകുമാറിന്റെ കവിതാലാപനവും നടക്കും.