DCBOOKS
Malayalam News Literature Website

മനുഷ്യപക്ഷത്തു നില്‍ക്കുന്ന കൂടിച്ചേരലുകള്‍ അനിവാര്യമാണ്: ബെന്യാമിന്‍

ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ കുറിച്ച് മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന്‍ സംസാരിക്കുന്നു.

“കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പിന് 2019 ജനുവരി 10-ാം തീയതി കോഴിക്കോട് കടപ്പുറത്ത് തിരി തെളിയുകയാണ്. ഈ സാഹിത്യോല്‍സവം സൗഹൃദവും സാഹിത്യവും സംവാദവും കൂടിച്ചേരുന്ന മനോഹരമായ ഒരു പൊതുഇടമാണെന്ന് പോയ വര്‍ഷങ്ങളില്‍ നാം തെളിയിച്ചു കഴിഞ്ഞു. ജാതിമത ചിന്തകള്‍ നമ്മെ വല്ലാതെ കീഴടക്കിക്കൊണ്ടിരിക്കുന്ന, ജനാധിപത്യം വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ആവിഷ്‌കാരസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന ഇക്കാലത്ത് മനുഷ്യപക്ഷത്തുനില്‍ക്കുന്ന നമ്മുടെ കൂടിച്ചേരലുകള്‍ വളരെ അനിവാര്യമാണ്. അതുകൊണ്ടു തന്നെ ഈ സാഹിത്യോത്സവത്തിന് നിശ്ചയമായും ഞാനുണ്ടാകും. നിങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.”

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നാലാം എഡിഷന്‍ 2019 ജനുവരി 10, 11, 12, 13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്തുവെച്ച് നടക്കും. രജിസ്‌ട്രേഷനായി സന്ദര്‍ശിക്കുക: http://www.keralaliteraturefestival.com/registration/

Comments are closed.