‘ജല ഉപഭോഗം , ആവിർഭാവം , അവസരങ്ങളും വെല്ലുവിളികളും’ വിശ്വനാഥ്‌ ശ്രീകണ്ഠയ്യ സംസാരിക്കുന്നു

viswanath

രാജ്യം വറ്റി വരളുന്ന സാഹചര്യത്തിൽ മഴവെള്ള സംഭരണത്തിന്റെ പ്രാധാന്യവും നിലവിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും നമ്മുടെ ഉത്തരവാദിത്വമാണ് . മാർച്ച് 22 ന് ലോക ജലദിനത്തോടനുബന്ധിച്ച് അസ്സറ്റ് ഹോംസ് സംഘടിപ്പിക്കുന്ന ബിയോണ്ട് സ്ക്വയർ ഫീറ്റ് എന്ന വാർഷിക പരിപാടിയുടെ ഭാഗമായി പ്രശസ്ത ജല സംരക്ഷക  പ്രവർത്തകൻ വിശ്വനാഥ്‌ ശ്രീകണ്ഠയ്യ പ്രഭാഷണം നടത്തുന്നു.

”ജല ഉപഭോഗം , ആവിർഭാവം , അവസരങ്ങളും വെല്ലുവിളികളും” എന്ന വിഷയത്തിലാണ് വിശ്വനാഥ്‌ ശ്രീകണ്ഠയ്യ പ്രഭാഷണം നടത്തുന്നത്. 2017 മാർച്ച് 22 ന് കുമാരനെല്ലൂരിലെ റെയിൻ ഫോറസ്ററ് ആയുർ മണ്ഡലം റിസോർട്ടിൽ വെകുന്നേരം 6 .30 മുതൽ 7 .30 വരെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ 27 വർഷത്തോളം ജല സംരക്ഷക പ്രവർത്തകനായി അറിയപ്പെടുന്ന വിശ്വനാഥ്‌ ശ്രീകണ്ഠയ്യ വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയാണ്. 14 വർഷം ഹഡ്‌കോയിൽ ജോലി ചെയ്തു. സെൻറെയിൻമാൻ എന്നറിയപ്പെടുന്ന വിശ്വനാഥ്‌ ശ്രീകണ്ഠയ്യ ദി ഹിന്ദു വിലെ കോളം എഴുത്തുകാരൻ കൂടിയാണ്.

Categories: LATEST EVENTS