ഇന്ന് ലോക കവിതാ ദിനം

 

new

ജീവിതാനുഭവങ്ങളുടെ തീച്ചൂളകളാണ് കവിതകൾ. പ്രണയവും , മരണവും , വിരഹവും , ഇഴചേർന്ന ഉള്ളു പകുക്കുന്ന ജീവിതാനുഭവങ്ങളുടെ ആകെത്തുക.ഐക്യരാഷ്ട്ര സഭയുടെ പാരീസിൽ ചേർന്ന മുപ്പതാമത് സെഷനിലാണ് മാർച്ച് 21, ലോക കവിതാ ദിനമായി പ്രഖ്യാപിയ്ക്കപ്പെട്ടത്. ഭാഷയുടെ ബഹുസ്വരത കവിതയിലൂടെ ഊട്ടിയുറപ്പിയ്ക്കുകയും അങ്ങിനെ മണ്മറഞ്ഞുകൊണ്ടിരിയ്ക്കുന്നു ലോകത്തിന്റെ ഭാഷാ വൈവിധ്യത്തെ എല്ലാ വിഭാഗങ്ങളിലേക്കും പങ്കു വെയ്ക്കുക എന്നതെല്ലാമാണ് മാർച്ച് 21 ന്റെ സുപ്രധാന സന്ദേശം. കവിത ചൊല്ലൽ, അനുബന്ധ പഠനം; നാടകം, നൃത്തം, സംഗീതം , ചിത്രകല അടക്കമുള്ള കലാരൂപങ്ങളുമായി കവിതയുടെ ഇടപെടലുകൾ ഉറപ്പാക്കുക ,സമാന്തര പ്രസാധകർക്ക് പിന്തുണ നൽകുക , മാധ്യമങ്ങളിൽ കവിതയുടെ ഇടം ആകർഷകമാക്കുക ; അങ്ങിനെ കവിത ഒരു ന്യൂനപക്ഷത്തിന്റെ ആസ്വാദന / ആവിഷ്‌ക്കാര ഉപാധി എന്നതിനപ്പുറം പൊതുസമൂഹത്തിന്റെയാകെ ശബ്ദമായ് തീരുക; തുടങ്ങിയവയെല്ലാമാണ് ഈ ദിനം മുന്നോട്ടു വെയ്ക്കുന്ന ആശയ രാഷ്ട്രീയം.

റോമിലെ ഇതിഹാസ കാവ്യ രചയിതാവായ വെർജിലിന്റെ ജന്മദിനത്തെ സ്മരിക്കുന്നതിനാണ്‌ യുനെസ്കോ മാർച്ച്‌ 21 ലോക കവിതാ ദിനമായി ആഘോഷിച്ചു വരുന്നത്‌. പൂബ്ലിയൂസ്‌ വെർജീലിയൂസ്‌ മാരോ എന്നാണ്‌ ലത്തീനിൽ അദ്ദേഹത്തിന്റെ മുഴുവൻ പേര്‌. കവിതകളിലൂടെ ഭാഷാ വൈവിധ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1999-ൽ പാരീസിൽ ചേർന്ന യുനെസ്കോ യോഗത്തിലാണ്‌ ലോക കവിതാ ദിനം ആഘോഷിക്കുവാനുള്ള തീരുമാനമുണ്ടായത്‌. ആദ്യ ലോക കവിതാ ദിനം ആചരിച്ചത്‌ 2000 മാർച്ച്‌ 21 ന്‌ ആയിരുന്നു.