DCBOOKS
Malayalam News Literature Website

ലോക പുസ്തകദിനാഘോഷം: സംസ്ഥാനതല ഉദ്ഘാടനവും പുസ്തകചര്‍ച്ചയും

ലോക പുസ്തകദിനാഘോഷങ്ങളുടെ ഭാഗമായി നിരവധി ആഘോഷ പരിപാടികളാണ് ഡിസി ബുക്‌സ് സംഘടിക്കുന്നത്. ഡിസി ബുക്‌സിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും ഒരു മാസം നീണ്ടുനില്‍ക്കുന്ന പുസ്തക ചര്‍ച്ചകളും എഴുത്തുകാരുമായുള്ള മുഖാമുഖവും ഇതിന്റെ ഭാഗമായി നടക്കും. ആഘോഷപരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രില്‍ 23 തിങ്കളാഴ്ച വൈകിട്ട് 5.30 ന് സെന്‍ട്രല്‍ സ്‌ക്വയര്‍ മാളില്‍ വെച്ച് പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്രിന്‍ നിര്‍വഹിക്കും.

തുടര്‍ന്ന് പെന്‍ഗ്വിന്‍ബുക്‌സ് പ്രസിദ്ധീകരിച്ച തസ്ലീമ നസ്രിന്റെ ഏറ്റവും പുതിയ പുസ്തകമായ സ്പ്ലിറ്റ് എ ലൈഫ് എന്ന പുസ്തകം പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ പ്രകാശിപ്പിക്കും. വായനക്കാര്‍ക്ക് എഴുത്തുകാരിയുമായി സംവദിക്കാനുള്ള അവസരം ഡിസി ബുക്‌സ് ഒരുക്കിയിട്ടുണ്ട്.

 

Comments are closed.