DCBOOKS
Malayalam News Literature Website

ലോക പുസ്തകദിനത്തില്‍ മലയാള സാഹിത്യത്തിന് ആദരവുമായി ഡി സി ബുക്‌സ്

ഏപ്രില്‍ 23-ന് ലോക പുസ്തകദിനാഘോഷത്തോടനുബന്ധിച്ച് വായനാപ്രേമികള്‍ക്കായി ഡി സി ബുക്‌സ് ഒരു അപൂര്‍വ്വ വിരുന്നൊരുക്കുന്നു. മലയാളത്തിലെ അനശ്വരങ്ങളായ കൃതികള്‍ ബുക്ക് ഷെല്‍ഫുകളുടെ മാതൃകയില്‍ ഡി സി ബുക്‌സ് ശാഖകളില്‍ ഗ്രാഫിറ്റിയായി ചിത്രീകരിച്ചാണ് പുസ്തകദിനത്തില്‍ മലയാളഭാഷയ്ക്കും സാഹിത്യത്തിനും ആദരമര്‍പ്പിക്കുന്നത്.

നിങ്ങളുടെ സ്‌കൂള്‍, കോളെജ് ലൈബ്രറികളിലും സ്വകാര്യശേഖരത്തിലും നിറഞ്ഞുനിന്നിരുന്ന ഇഷ്ടകൃതികള്‍ വരകളിലൂടെയും വര്‍ണ്ണങ്ങളിലൂടെയും പുനരാവിഷ്‌ക്കരിക്കുകയാണ് ഈ ഗ്രാഫിറ്റിയിലൂടെ. ഏപ്രില്‍ 22-ന് ഡി സി ബുക്‌സിന്റെ തിരുവനന്തപുരം(ബിബ്ലിയോ സ്റ്റാച്യു), കോട്ടയം( എം.ഡി കൊമേഴ്‌സ്യല്‍ സെന്റര്‍) എന്നീ ശാഖകളിലാണ് പ്രശസ്ത ചിത്രകാരന്മാര്‍ ചേര്‍ന്ന് ഈ വലിയ ഗ്രാഫിറ്റി ചിത്രങ്ങള്‍ ഒരുക്കുന്നത്. ചിത്രകാരന്മാരായ ബിബിന്‍, അജയന്‍ എന്നിവരാണ് ഈ കലാസൃഷ്ടികള്‍ക്കു പിന്നില്‍. ഇപ്പോഴും സ്മൃതിപഥങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന, മലയാളഭാഷയും സാഹിത്യവും സംസ്‌കാരവും നിറയുന്ന വായനക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട കൃതികള്‍ക്ക് പുതുജീവനേകുകയാണ് ഈ കലാകാരന്മാര്‍.

Comments are closed.