DCBOOKS
Malayalam News Literature Website

ലോക എയ്ഡ്‌സ് ദിനം

ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി എന്നു വിശേഷിപ്പിക്കപ്പെടുന്ന രോഗമാണ് എയ്ഡ്‌സ്. ഇതുവരെ ഈ രോഗത്തിന് ഫലപ്രദമായ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നത് ഇതിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസ് എന്ന പേരിലാണ് എയ്ഡ്‌സിന് കാരണമാകുന്ന രോഗാണു അറിയപ്പെടുന്നത്.

എയ്ഡ്‌സ് രോഗം വ്യാപകമാകുന്നത് തടയുന്നതിനും രോഗം ബാധിച്ചവരെ സമൂഹം ഒറ്റപ്പെടുത്തുന്നതിനെതിരായും ലോകജനശ്രദ്ധ ആകര്‍ഷിക്കുന്നതിനും ആവശ്യമായ ബോധവത്കരണശ്രമങ്ങള്‍ നടത്തുന്നതിനുമായി എല്ലാവര്‍ഷവും ഡിസംബര്‍ 1 എയ്ഡ്‌സ് ദിനമായി ആചരിച്ചുവരുന്നു.

Comments are closed.