ഇന്ത്യയിലെ ക്യൂ നമുക്ക് ഇപ്പോൾ പുത്തരിയല്ല ; പക്ഷേ ചൈനയിലും ക്യൂ ?

kyoo

നോട്ട് നിരോധന കാലത്ത് ഇന്ത്യക്കാര്‍ക്ക് ബാങ്കിനും എടിഎമ്മിനും മുന്നിലെ നീണ്ട വരികള്‍ സുപരിചിതമാണ്. അതുണ്ടാക്കിയ ദുരിതവും ചെറുതല്ല. റിലയന്‍സ് ജിയോ പുറത്തിറങ്ങിയപ്പോള്‍ കടകള്‍ക്ക് മുന്നിലുണ്ടായ ക്യൂവും രാജ്യം കണ്ടതാണ്. എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത് ചൈനയിലെ ഒരു നീണ്ട ‘ക്യൂ’വാണ്. ചൈനയിലെ നാന്‍ജിയാങ് യൂണിവേഴ്‌സിറ്റി ഓഫ് ഫിനാന്‍സ് ആന്റ് ഇക്കണോമിക്‌സിലെ ലൈബ്രറിക്ക് മുന്നിലാണ് ഈ നീണ്ട നിര. ഉദ്ദേശം പുസ്തകമെടുക്കലും. വിദ്യാര്‍ത്ഥികളുടെ ഫൈനല്‍ പരീക്ഷക്കുള്ള തയ്യാറെടുപ്പാണ് ഈ നീണ്ട വരിക്ക് മുന്നിലെ കാരണം.

Categories: LIFESTYLE