DCBOOKS
Malayalam News Literature Website

തെരഞ്ഞെടുപ്പ് കാലത്ത് വായിച്ചിരിക്കേണ്ട 5 പുസ്തകങ്ങള്‍ ഡി സി ബുക്സില്‍ നിന്നും

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. കൊടുംചൂടില്‍ സ്ഥാനാര്‍ത്ഥികള്‍ വോട്ടിനുവേണ്ടി നാടുമുഴുവന്‍ അഭ്യര്‍ത്ഥനയുമായി നടക്കുമ്പോള്‍ ഇതെല്ലാം കണ്ടും ആസ്വദിച്ചും വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പു തീയതിക്കായി കാത്തിരിക്കുകയാണ്, തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍.

ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചും അടുത്തറിയുന്നതിനും വിവരശേഖരണത്തിനുമായി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അഞ്ച് പുസ്തകങ്ങള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്. പ്രഭാഷകനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടത്തിന്റെ ഏറ്റവും പുതിയ കൃതി അലയടിക്കുന്ന വാക്ക്, മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീന്‍ ചൗളയുടെ ഓരോ വോട്ടും: ജനാധിപത്യവും തെരഞ്ഞെടുപ്പും, കെ. അരവിന്ദാക്ഷന്റെ രാജ്യദ്രോഹി Vs രാജ്യസ്‌നേഹി, മാധ്യമപ്രവര്‍ത്തകരായ ജോര്‍ജ് പുളിക്കന്റെ വോട്ടു തരാം ഒട്ടകം തരണംകമല്‍റാം സജീവിന്റെ ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും എന്നീ കൃതികള്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് നിങ്ങള്‍ക്ക് ഡി സി ബുക്‌സില്‍ നിന്നും വാങ്ങി വായിക്കാവുന്നതാണ്.

1.അലയടിക്കുന്ന വാക്ക്

നവസാമൂഹിക പ്രസ്ഥാനങ്ങളോടും നവസിദ്ധാന്തങ്ങളോടും സിദ്ധാന്തതലത്തിലും പ്രയോഗതലത്തിലും മാര്‍ക്‌സിസം ഇടപെട്ടുകൊണ്ടിരിക്കുന്നത് എങ്ങനെയൊക്കെയാണെന്ന് വിശദീകരിക്കുകയാണ് സുനില്‍ പി.ഇളയിടം അലയടിക്കുന്ന വാക്ക് എന്ന കൃതിയിലൂടെ. മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും മുന്‍നിര്‍ത്തി കഴിഞ്ഞ നാലഞ്ചുവര്‍ഷക്കാലത്തിനിടയില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങളും പഠനങ്ങളുമാണ് ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2.ഓരോ വോട്ടും: ജനാധിപത്യവും തെരഞ്ഞെടുപ്പും

രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിലയിരുത്തുന്ന കൃതിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന നവീന്‍ ചൗളയുടെ ഓരോ വോട്ടും: ജനാധിപത്യവും തെരഞ്ഞെടുപ്പും. ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളുടെ സമഗ്രമായ ചരിത്രം അവതരിപ്പിക്കുന്നതോടൊപ്പം ജനാധിപത്യസമ്പ്രദായം നേരിടുന്ന വെല്ലുവിളികളും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അറിയാക്കഥകളും ഈ കൃതിയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു.

3.രാജ്യദ്രോഹി Vs രാജ്യസ്‌നേഹി

നവഹിന്ദുത്വം ഇന്ത്യന്‍ സമൂഹത്തിന്റെ സര്‍വ്വ മണ്ഡലങ്ങളിലും കടന്നുകയറി ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അത്തരമൊരു ഹിന്ദുത്വവാദിയുമായി ഒരു ഗാന്ധിയന്‍ നടത്തുന്ന സാങ്കല്പിക ആശയസംവാദമാണ് കെ.അരവിന്ദാക്ഷന്റെ രാജ്യദ്രോഹി Vs രാജ്യസ്‌നേഹി എന്ന കൃതി. ഹിന്ദുത്വ ആശയങ്ങളുടെ കാപട്യവും ആധിപത്യ സ്വഭാവവും ജനാധിപത്യ വിരുദ്ധതയും ഫാസിസ്റ്റ് മനോഭാവവുമെല്ലാം തുറന്ന ചര്‍ച്ചയ്ക്കു വിധേയമാവുകയാണ് ഈ കൃതിയിലൂടെ. മനുഷ്യഭാവി എങ്ങനെയായിരിക്കണം എന്നും അത് പ്രകൃത്യുന്മുഖമാകേണ്ടതുണ്ട് എന്നും വിശദമാക്കുന്നു. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വിധി നിര്‍ണ്ണയിക്കുന്ന സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമായ കൃതികളിലൊന്നാണിത്.

4.വോട്ടു തരാം ഒട്ടകം തരണം

ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ രസകരമായ ചരിത്രസംഭവങ്ങളുടെ വിവരണമാണ് മാധ്യമപ്രവര്‍ത്തകനായ ജോര്‍ജ് പുളിക്കന്റെ വോട്ടുതരാം ഒട്ടകം തരണം. കൗതുകകരമായ നുറുങ്ങുകളിലൂടെയും സംഭവങ്ങളിലൂടെയും ചരിത്രത്തെ കൂടുതല്‍ ജനപ്രിയമായി അവതരിപ്പിക്കുകയാണ് ഈ കൃതി.

5.ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും

മാധ്യമരംഗത്തെ മാറ്റം സൂചിപ്പിക്കുന്ന കമല്‍റാം സജീവിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതിയാണ് ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും. ന്യൂസ് ഡെസ്‌കുകളില്‍ പെരുകിവരുന്ന ഹിന്ദുത്വമനസ്സുകളുടെ സ്വാധീനത്തെക്കുറിച്ച് പത്തുവര്‍ഷം മുമ്പ് മുന്നറിയിപ്പു നല്‍കിയ അദ്ദേഹം സ്വന്തം മാധ്യമപ്രവര്‍ത്തനം മുന്‍നിര്‍ത്തി ജയം അസാധ്യമായ പോരാട്ടത്തെക്കുറിച്ച് നിരീക്ഷണം നടത്തുകയാണ് ഈ കൃതിയിലൂടെ. സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ ശ്രദ്ധാര്‍ഹമായ കൃതി.

കേരളത്തില്‍ രാഷ്ട്രീയം സജീവമായൊരു ചര്‍ച്ചാവിഷയമാണ്. നാലാള്‍ കൂടുന്നിടത്തെല്ലാം മലയാളി രാഷ്ട്രീയം സംസാരിക്കും.  രാഷ്ട്രീയത്തെക്കുറിച്ചും തെരഞ്ഞെടുപ്പിനെക്കുറിച്ചുമൊക്കെ ആധികാരികമായി സംസാരിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ഈ പുസ്തകങ്ങള്‍ നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

ഡി സി ബിഗ് ബണ്ടില്‍ ഓഫറിലൂടെ ഈ അഞ്ച് കൃതികള്‍ ഒരുമിച്ച്  വന്‍ വിലക്കുറവില്‍ ലഭിക്കുന്നതിനായി സന്ദര്‍ശിക്കുക 

Comments are closed.