സ്ത്രീകളുടെ ശ്രദ്ധയ്ക്ക്…

VODAസ്ത്രീകള്‍ക്ക് മാത്രമുള്ള പ്രൈവറ്റ് റീചാര്‍ജ് പദ്ധതിയുമായി വോഡഫോണ്‍ രംഗത്ത്. സ്ത്രീകള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പര്‍ കടയുടമയ്ക്ക് നല്‍ക്കാതെ തന്നെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വോഡഫോണ്‍ ‘സഖി’ എന്ന സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്.

ഇതിനായി പ്രൈവറ്റ് (PRIVATE) എന്ന് ടൈപ്പ് ചെയ്ത് 12604 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കണം. അപ്പോള്‍ ഒരു OTP(ONE TIME PASSWORD) ലഭിക്കും. 24 മണിക്കൂറിനുള്ളില്‍ ഈ ഒടിപി ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാവുന്നതാണ്.

കൂടാതെ, വോഡഫോണ്‍ ‘സഖി’ സ്ത്രീകള്‍ക്കായി ധാരാളം ഓഫറുകളും നല്‍കുന്നുണ്ട്. 52 രൂപയ്ക്ക് 50എംബി 2ഏ/3ഏ ഡേറ്റയും 42 മിനിറ്റ് ടോക്ക്‌ടൈം, എന്നിവയും, 78 രൂപാ പായ്ക്ക് ചെയ്യുന്നവര്‍ക്ക് 62 മിനിറ്റ് ടോക്ക്‌ടൈം 50 എംബി ഡേറ്റയും ലഭ്യമാക്കുന്നു. 30 ദിവസത്തേക്കായിരിക്കും ഇതിന്റെ വാലിഡിറ്റി.

Categories: LATEST NEWS