DCBOOKS
Malayalam News Literature Website

അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ ചര്‍ച്ചചെയ്യുന്നു

പത്തനംതിട്ട; വള്ളിക്കോട് വായനശാല സംഘടിപ്പിക്കുന്ന പുസ്തകചര്‍ച്ചയില്‍ അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധപാപങ്ങളുടെ ഇന്ത്യ ചര്‍ച്ചചെയ്യുന്നു. പുസ്തകത്തെ അധികരിച്ച് ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോ സംസാരിക്കും.

ജനുവരി 21 ന് വൈകിട്ട് 4.30 ന് വള്ളിക്കോട് വായനശാലാ അങ്കണത്തിലാണ് പരിപാടി. കുമ്പളത്ത് പത്മകുമാര്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങ് സൈമണ്‍ ബ്രിട്ടോ ഉദ്ഘാടനം ചെയ്യും. രാജേഷ് എസ് വള്ളിക്കോട് പുസ്തകപരിചയംനടത്തും. എ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എംഎസ് ജോണ്‍ ആശംസകളറിയിക്കും. അരുണ്‍ എഴുത്തച്ഛന്‍ മറുപടിപ്രസംഗം നടത്തും. വി ശ്രീകുമാര്‍ സ്വാഗതവും, ശാന്തമ്മ ടീച്ചര്‍ നന്ദിയും അറിയിക്കും.

ആചാരങ്ങളുടെ പേരില്‍ ലൈംഗികത്തൊഴിലില്‍ എത്തപ്പെട്ട പെണ്‍ ജീവിതങ്ങളിലൂടെയുള്ള യാത്രയാണ് പത്രപ്രവര്‍ത്തകനായ അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന പുസ്തകം. കര്‍ണ്ണാടകയിലെ യെല്ലമ്മാള്‍ എന്ന ക്ഷേത്രങ്ങളില്‍ ഒരു കാലത്ത് ദേവദാസിയാക്കപ്പെട്ട പെണ്‍കുട്ടികള്‍ പിന്നീട് ലൈംഗികത്തൊഴിലില്‍ എത്തപ്പെടുന്നതും ആചാരങ്ങളുടെ പേരില്‍ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളുമെല്ലാം പ്രതിപാദിക്കുന്നുണ്ട് ഈ പുസ്തകത്തില്‍. സോനാച്ചി, മുംബൈയിലെ കാമാത്തിപുരം എന്നിവിടങ്ങളിലെല്ലാം സ്ത്രീകളുമായി നടത്തിയ സംഭാഷണങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Comments are closed.