മോഹന്‍ലാലിന് വിസ്മയ സത്യന്‍ പുരസ്‌കാരം

mohanlalവിസ്മയ ആര്‍ട്ടിസ്റ്റ് സൊസൈറ്റിയുടെ മൂന്നാമത് സത്യന്‍ പുരസ്‌കാരം മോഹന്‍ലാലിന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍നിന്ന് ബാലറ്റ് പേപ്പറിലൂടെ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ജേതാവിനെ കണ്ടെത്തിയത്.

ഏപ്രിലില്‍ നടക്കുന്ന വിസ്മയ വാര്‍ഷികത്തില്‍ പുരസ്‌കാരവും അവാര്‍ഡും കൈമാറും.

Categories: AWARDS, MOVIES