സമ്പൂര്‍ണ്ണ വിഷുഫലം-2017

vishu

അശ്വതി
ജീവിതത്തില്‍ പല പരിവര്‍ത്തനങ്ങളും പ്രതീക്ഷിക്കാം. വരുന്ന സെപ്റ്റംബര്‍ വരെ പല വിധങ്ങളായ തടസ്സങ്ങള്‍ക്കും സാധ്യതയുണ്ട്. ഗൃഹം,വാഹനം മുതലായവയുടെ അറ്റകുറ്റപ്പണികള്‍ മുതലായവ മൂലം ധന നഷ്ടത്തിന് സാധ്യതയുണ്ട്. സുപ്രധാന നിക്ഷേപങ്ങള്‍ ചിങ്ങമാസത്തിനു ശേഷം ആകുന്നതാണ് നല്ലത്. തൊഴില്‍ പരമായി അനിഷ്ടകരമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കാണുന്നു. വിദ്യാര്‍ഥികള്‍ക്കും കലാകാരന്മാര്‍ക്കും സമയം അനുകൂലം. കുടുംബ സ്വസ്ഥത നിലനിര്‍ത്താന്‍ കഴിയും. മംഗളകര്‍മ്മങ്ങള്‍ സ്വഭവനത്തില്‍ നടക്കും. വന്യമൃഗങ്ങളുമായി ഇടപെടുന്നത് കുഴപ്പമുണ്ടാക്കും. അസുഖം മനസ്സിലാക്കാനായി പലവിധമായ ടെസ്റ്റുകളും നടത്തേണ്ടി വരും. വെറുതെ ചെന്ന് കുറ്റം ഏല്‍ക്കുന്ന മനോഭാവം ഉണ്ടാക്കരുത്.

ഭരണി
കച്ചവടക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം. സ്ഥിര വരുമാനക്കാര്‍ക്ക് അല്പം ്ശവൌ1തൊഴില്‍ വൈഷമ്യം വരാവുന്ന വര്‍ഷവും ആണ്. ആരോഗ്യപരമായ ക്ലേശങ്ങള്‍ വര്ധിക്കാവുന്ന സമയമാണ്. ദീര്‍ഘകാല രോഗങ്ങള്‍ ഉള്ളവര്‍ പരിശോധനകള്‍ മുടക്കാതിരിക്കുക. പല കാര്യങ്ങളും സമയത്ത് നടക്കാത്തതില്‍ നിരാശ തോന്നും. സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ വൈഷമ്യം വരും.പഴയ കട ബാധ്യതകള്‍ മനക്ലേശത്തിനു കാരണമായി ഭവിക്കാന്‍ ഇടയുണ്ട്. ഒക്ടോബര്‍ മുതല്‍ കര്‍മ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകും. കാലാവസ്ഥാവ്യതിയാനം അനുസരിച്ച് മാത്രം പുതിയ പദ്ധതികള്‍, യാത്രകള്‍ എന്നിവ ആവിഷ്‌ക്കരിക്കണം. ഇല്ലെങ്കില്‍ നാശം വളരെ വലുതായിരിക്കും. ചെക്ക്, ജാമ്യം, മദ്ധ്യസ്ഥത എന്നിവ മൂലം പിന്നെ ദു:ഖിക്കേണ്ടി വരരുത്. സമൂഹത്തില്‍ ഉയര്‍ന്ന വ്യക്തികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഭാഗ്യം സിദ്ധിക്കും. കുടുംബത്ത് സന്തോഷകരമായ ചടങ്ങുകള്‍ നടക്കും

കാര്‍ത്തിക
പൊതുവില്‍ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന വര്‍ഷമാണ്. മനസ്സിലെ പല ആഗ്രഹങ്ങളും സാധിപ്പിക്കുവാന്‍ കഴിയും. തൊഴിലില്‍ അനുകൂല മാറ്റങ്ങളും ആനുകൂല്യ വര്‍ധനവും മറ്റും പ്രതീക്ഷിക്കാം. അവിവാഹിതര്‍ക്ക് വിവാഹ സാഫല്യത്തിന്റെ വര്‍ഷമായിരിക്കും. പാരമ്പര്യ സ്വത്തുക്കളില്‍ നിന്നും ധനാഗമം പ്രതീക്ഷിക്കാം. മനസ്സിന് നവോന്മേഷം അനുഭവപ്പെടും. പുതിയ സംരംഭങ്ങള്‍ വിജയത്തിലെത്തും. വാഹന ഗൃഹോപകരണ ലാഭം പ്രതീക്ഷിക്കാം. അകാരണ ധന നഷ്ടത്തിന് സാധ്യതയുള്ളതിനാല്‍ സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം. കുടുംബത്തില്‍ അസ്വസ്ഥകരമായ സാഹചര്യങ്ങള്‍ വരാന്‍ ഇടയുണ്ട്. സ്വന്തം നാവുപിഴ മൂലം മനക്ലേശം ഉണ്ടായെന്നു വരാം.

രോഹിണി
സാമ്പത്തിക പുരോഗതി പ്രതീക്ഷിക്കാവുന്ന വര്‍ഷമാണ്. കൂടുതല്‍ വേതനം ലഭിക്കുന്ന തൊഴിലിലേക്ക് പരിവര്‍ത്തനം ഉണ്ടാകും. വിദേശ യാത്രയ്ക്കുള്ള തടസ്സങ്ങള്‍ മാറും. പല പ്രതിസന്ധികളെയും സമയോചിതവും പ്രായോഗികവുമായ സമീപനത്തിലൂടെ അതിജീവിക്കുവാന്‍ കഴിയും. പൊതുവില്‍ ഭാഗ്യാനുഭവങ്ങളും ഈശ്വരാധീനവും വര്‍ധിക്കും. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസം വരുവാന്‍ ഇടയുണ്ട്. ഏതു കാര്യത്തിലും മിതത്വം പാലിക്കുക. നിങ്ങളുടെ വിഷമങ്ങള്‍ ശരിയായി മനസ്സിലാക്കുകയും ലക്ഷ്യങ്ങള്‍ നേടുന്നതിന് മാര്‍ഗ്ഗ ദര്‍ശിയാവുകയും ചെയ്യാവുന്ന ഒരു വ്യക്തിയുമായി അടുത്ത ബന്ധമുണ്ടാകുന്നതിനു സാധ്യത കാണുന്നു.

മകയിരം
അകാരണ ധന നഷ്ടത്തിന് സാധ്യതയുള്ളതിനാല്‍ സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം. കുടുംബത്തില്‍ അസ്വസ്ഥകരമായ സാഹചര്യങ്ങള്‍ വരാന്‍ ഇടയുണ്ട്. സ്വന്തം നാവുപിഴ മൂലം മനക്ലേശം ഉണ്ടായെന്നു വരാം. ഉപാസനകളിലും ചര്യകളിലും മാറ്റം വരുത്തുനത് അപകടകരമാകും. തൊഴില്‍ മാറ്റത്തിന് മുതിരുന്നത് ഗുണകരമാകില്ല. താഴില്‍പരമായ ക്ലേശം വരുമാനത്തെ ബാധിക്കും. അധ്വാന ഭാരത്തിനനുസരിച്ച് വേതനം ലഭിക്കണം എന്നില്ല. മനസറിയാത്ത കാര്യങ്ങള്‍ക്ക് സമാധാനം ബോധിപ്പിക്കേണ്ടി വരും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ അലസത ബാധിക്കാന്‍ ഇടയുണ്ട്. ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ലഭിക്കും. കുടുംബത്തില്‍ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ പല കാര്യങ്ങളിലും വിജയം നേടുവാന്‍ കഴിയും.

തിരുവാതിര
പൊതുവെ അനുകൂലമായ കാലമല്ല. തൊഴില്‍ സംബന്ധമായി പലവിധ പ്രയാസങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. കടബാധ്യതകള്‍ വര്‍ദ്ധിക്കുന്നതിനു സാധ്യതയുണ്ട്. യാത്രാക്ലേശവും അലച്ചിലും വര്‍ദ്ധിക്കും. പരിശ്രമങ്ങള്‍ പലതും പാഴാകുന്നതായി അനുഭവപ്പെടുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പരാജയ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക. വ്യാപരാ രംഗത്തുള്ളവര്‍ക്ക് നഷ്ടങ്ങള്‍ വന്നുഭവിക്കാം. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളുടെ ശാസനയോ, ശിക്ഷാനടപടികളോ നേരിടേണ്ടതായി വരാം. കുടുംബത്തിലും പലവിധ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. സംസാരത്തില്‍ വളരെ ആത്മനിയന്ത്രണം ശീലിക്കുന്നത് ഉത്തമം. ഏതു കാര്യത്തിലും മിതത്വം പാലിക്കുക. നിങ്ങളുടെ വിഷമങ്ങള്‍ ശരിയായി മനസ്സിലാക്കുകയും ലക്ഷ്യങ്ങള്‍ നേടുന്നതിന് മാര്‍ഗ്ഗ ദര്‍ശിയാവുകയും ചെയ്യാവുന്ന ഒരു വ്യക്തിയുമായി അടുത്ത ബന്ധമുണ്ടാകുന്നതിനു സാധ്യത കാണുന്നു.

പുണര്‍തം
തൊഴില്‍ രംഗത്ത് ഗുണപരമായ മാറ്റം പ്രതീക്ഷിക്കാം. കുടുംബ ബന്ധങ്ങള്‍ സന്തോഷകരമാകും. വര്‍ഷമധ്യം പൊതുവില്‍ നന്നായിരിക്കും. ഗൃഹ നിര്‍മാണ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. ഊഹ കച്ചവടത്തില്‍ നഷ്ട സാധ്യതയുണ്ട്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയും. ശ്രദ്ധയോടെയുള്ള നീക്കങ്ങള്‍ നല്ല ഫലങ്ങള്‍ ഉണ്ടാക്കും. വിദ്യാര്‍ഥികള്‍ക്ക് മികച്ച പരീക്ഷാ വിജയം ഉണ്ടാകും. വരുമാനവും ചിലവും ഒരുപോലെ വര്‍ധിക്കും. അവിവാഹിതര്‍ക്ക് വിവാഹ സാഫല്യത്തിന്റെ വര്‍ഷമായിരിക്കും. ഒന്നിലധികം വരുമാന മാര്‍ഗങ്ങള്‍ തെളിഞ്ഞു വരും.

പൂയം
അപ്രതീക്ഷിതമായ തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകും. നല്ല രീതിയില്‍ കര്‍മ്മരംഗം മുമ്പോട്ടു കൊണ്ടുപോകുന്നതിന് തീവ്രപരിശ്രമം നടത്തും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാദ്യം, അലച്ചില്‍, യാത്രാക്ലേശം ഇവയൊക്കെ അനുഭവപ്പെടുന്നതിനു സാധ്യത കാണുന്നു. അപ്രതീക്ഷിതമായ ചില അനുഭവങ്ങള്‍ മാനസികമായി തളര്‍ത്തും. ഏതു കാര്യത്തിലും വളരെ നന്നായി ആലോചിച്ചു മാത്രം പ്രവര്‍ത്തിക്കുക. ഉദ്യോഗസ്ഥര്‍ വളരെ ജാഗ്രത പാലിച്ചില്ലെങ്കില്‍ ചില കെണികളില്‍ അകപ്പെടുന്നതിനു സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിക്കുന്ന രീതിയില്‍ മുന്നേറുന്നതിനു കഴിയാതെ വരും. ആരോഗ്യപരമായി പലവിധ പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതിനും സാധ്യത കാണന്നു. അതിനാല്‍ വളരെ ശ്രദ്ധിക്കുക. നിങ്ങളുടെ രാശിമണ്ഡലത്തില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗം കാണുന്നു.

ആയില്യം
പൊതുവില്‍ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. തൊഴില്‍ രംഗത്ത് നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് അല്പം പരിഹാരം ഉണ്ടാകും. പ്രതിസന്ധികള്‍ വന്നാലും യുക്തമായ നിവൃത്തി മാര്‍ഗങ്ങളും തെളിഞ്ഞു വരും. ദാമ്പത്യ സുഖവും സന്താന ഗുണവും പ്രതീക്ഷിക്കാം. ചിലവുകള്‍ അനിയന്ത്രിതമാകും. കര്‍മരംഗത്ത് അനുകൂല മാറ്റങ്ങള്‍ ദൃശ്യമാകും. കുടുംബ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുവാന്‍ കഴിയും. വിദ്യാര്‍ഥികള്‍ വിജയത്തിനായി അത്യധ്വാനം ചെയ്യേണ്ടി വരും. കുടുംബത്തില്‍ നിന്നും അകന്നു കഴിയേണ്ട സാഹചര്യം വരാന്‍ ഇടയുണ്ട്. ഒന്നിലധികം വരുമാന മാര്‍ഗങ്ങള്‍ തെളിഞ്ഞു വരും. കോടതി കാര്യങ്ങള്‍ പ്രതികൂലമാകാന്‍ ഇടയുണ്ട്. അവിവാഹിതര്‍ക്ക് വിവാഹ സാഫല്യത്തിന്റെ വര്‍ഷമായിരിക്കും

മകം
കര്‍മപരമായി ഉയര്‍ച്ച ഉണ്ടാകാവുന്ന കാലമാണ്. സ്ഥാനലാഭം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. വിദ്യാര്‍ഥികള്‍ പരീക്ഷകളിലും അഭിമുഖങ്ങളിലും നല്ല രീതിയില്‍ വിജയിക്കും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കലാ കാരന്മാര്‍ക്കും അംഗീകാരവും പ്രശസ്തിയും വര്‍ധിക്കും. യാത്രകള്‍ മൂലം നേട്ടം ഉണ്ടാകും. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകും. കച്ചവടത്തില്‍ ലാഭാനുഭവങ്ങള്‍ വര്‍ധിക്കും. ഉദ്യോഗത്തില്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഒന്നിലധികം സ്രോതസ്സുകളില്‍ നിന്നും വരുമാനം ഉണ്ടാകും. ജീവിത പങ്കാളി മൂലം കാര്യ നേട്ടം ഉണ്ടാകും. ആരോഗ്യപരമായി ക്ലേശങ്ങള്‍ ഉണ്ടായെന്നു വരാം. കുടുംബാംഗങ്ങളുടെ ചികിത്സയ്ക്കായി പണം ചിലവാക്കേണ്ടി വരും.

പൂരം
ഗുണ ദോഷ സമ്മിശ്രമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തികമായി നഷ്ട സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഊഹ കച്ചവടത്തില്‍ നിന്നും ഭാഗ്യ പരീക്ഷണങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക. വിദ്യാര്‍ഥികള്‍ക്ക് പരിശ്രമത്തിനു തക്കതായ വിജയം ലഭിക്കും. മന സ്വസ്ഥത കുറയും. അനാവശ്യ ചിന്തകള്‍ മൂലം മനസ്സ് വ്യാകുലമാകാതെ നോക്കണം. അവിവാഹിതര്‍ക്ക് വിവാഹ സാഫല്യം പ്രതീക്ഷിക്കാം. ബന്ധുജനങ്ങളുമായി കലഹ സാധ്യത ഉള്ളതിനാല്‍ അനാവശ്യ കാര്യങ്ങളിലെ ഇടപെടലുകള്‍ കുറയ്ക്കുക. അസമയത്തും അനാവശ്യവുമായ വാഹന യാത്രകള്‍ നിയന്ത്രിക്കണം. തൊഴിലില്‍ പ്രതീക്ഷിച്ച ഗുണം ലഭിച്ചില്ലെങ്കിലും ആനുകൂല്യങ്ങളില്‍ കുറവ് ഉണ്ടാകുകയില്ല. രക്ത സമ്മര്‍ദ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ കരുതല്‍ പുലര്‍ത്തണം.

ഉത്രം
തൊഴിലില്‍ അധ്വാനഭാരം വര്‍ദ്ധിക്കുമെകിലും അര്‍ഹമായ അംഗീകാരം ലഭിക്കും. സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും അപ്രതീക്ഷിത ധന നഷ്ടത്തിനും സാധ്യതയുണ്ട്. വാഹനം മൂലം ചിലവുകള്‍ വര്‍ധിക്കും. കുടുംബത്തില്‍ സുഖാന്തരീക്ഷം നിലനില്‍ക്കും. സന്താനങ്ങളെ കൊണ്ട് മനോസുഖം ഉണ്ടാകും. ജോലിയിലെ അനിശ്ചിതത്വം നീങ്ങുന്നതില്‍ ആശ്വാസം ഉണ്ടാകും. മാതാപിതാക്കള്‍ അനുകൂലമായി പെരുമാറും. വേണ്ടത്ര ആലോചനയില്ലാത്ത തീരുമാനങ്ങള്‍ മൂലം പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കര്‍മരംഗത്ത് വലിയ പ്രതിസന്ധികള്‍ ഉണ്ടാകാന്‍ ഇടയില്ല. ബന്ധുജനങ്ങള്‍ പല കാര്യങ്ങളിലും അവിസ്വസിക്കും. ചികിത്സാ കാര്യങ്ങള്‍ക്ക് പണം ചിലവാക്കേണ്ടി വരും. അപ്രതീക്ഷിത കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. വ്യാപാരത്തില്‍ സ്ഥിരമായ ലാഭം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. പണം മുടക്കുന്നത് കരുതലോടെ വേണം.

അത്തം
ചില അപ്രതീക്ഷിത പ്രതികൂല ഫലങ്ങളെ നേരിടേണ്ടി വരുന്ന വര്‍ഷമായിരിക്കും. വേണ്ടത്ര ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ പല കാര്യങ്ങളും അനുകൂലമാക്കാന്‍ കഴിയും. കുടുംബത്തില്‍ ചില അസ്വാരസ്യങ്ങള്‍ വന്നാല്‍ അത് തക്ക സമയത്ത് തന്നെ പരിഹരിക്കാന്‍ ശ്രമിക്കണം. സ്വത്തുക്കള്‍ അധീനതയില്‍ വന്നു ചേരും. ആരോഗ്യ ക്ലേശങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ അനുഭവപ്പെടുമെങ്കിലും ദോഷാധിക്യം ഉണ്ടാകും. മന സമ്മര്‍ദം വര്‍ധിക്കും. പല കാര്യങ്ങളിലും ചതി പറ്റാന്‍ ഇടയുള്ളതിനാല്‍ ആലോചനയോടെ കാര്യങ്ങള്‍ നിര്‍വഹിക്കണം. സാമ്പത്തികമായി ശരാശരി അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ശത്ര്!ഷല്യം വര്‍ധിക്കാന്‍ ഇടയുള്ളതിനാല്‍ ഈശ്വര ഭജനം ശീലമാക്കണം. തൊഴിലില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടാകണമെന്നില്ല.

ചിത്തിര
ആലോചനയോടെ പ്രവര്‍ത്തിച്ചാല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാവുന്ന വര്‍ഷമാണ്. ചിലവുകള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ സാമ്പത്തിക വൈഷമ്യങ്ങള്‍ വലിയ പരിധി വരെ കുറയ്ക്കാന്‍ കഴിയും. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകും. യാത്രയും അലച്ചിലും വര്‍ധിക്കും. കുടുംബ സഹായം ലഭ്യമാകും. പ്രതിസന്ധികളില്‍ ജീവിത പങ്കാളിയുടെ കൈത്താങ്ങ് സഹായമാകും. അഭിമാനവും പ്രതാപവും വര്‍ധിക്കും. പൊതു പ്രവര്‍ത്തകര്‍ക്ക് ജന സമ്മിതി വര്‍ധിക്കും. ഈശ്വര കടാക്ഷത്താല്‍ പല ആഗ്രഹങ്ങളും സാധിക്കപ്പെടും. തൊഴിലില്‍ മാറ്റങ്ങള്‍ അനുകൂലമായി ഭവിക്കും. ആരോഗ്യം വര്‍ധിക്കും. വിദ്യാര്‍ഥികള്‍ മികച്ച വിജയത്തിന് അര്‍ഹരാകും. സുഹൃത്തുക്കള്‍, ബന്ധുജനങ്ങള്‍ എന്നിവരുമായി കലഹ സാധ്യത ഉള്ളതിനാല്‍ സമയമന സ്വഭാവം ശീലിക്കണം. ഭൂമി, കൃഷി എന്നിവയില്‍ നിന്നും ലാഭം വര്‍ധിക്കും.

ചോതി
രണ്ടില്‍ വ്യാഴും അഞ്ചില്‍ ശനിയും സഞ്ചരിക്കന്ന കാലഘട്ടമാണ്. സാമ്പത്തിക പുരോഗതിയുണ്ടാകും. തൊഴില്‍ രംഗത്ത് പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. നൂതന സംരംഭങ്ങള്‍ ഏറ്റെടുത്തു നടത്തും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധാപൂര്‍വ്വം നടത്തേണ്ടതാണ്. ഉദ്യോഗസ്ഥര്‍ കെണികളില്‍ വീഴാതെ ശ്രദ്ധിക്കുക. സ്വന്തം ഭാവനയില്‍ ഉരുത്തിരിയുന്ന ചില പദ്ധതികള്‍ വലിയ വിജയമായിത്തീരുന്നതാണ്. സന്താനങ്ങള്‍ക്ക് രോഗക്ലേശങ്ങള്‍ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉദ്ദേശിക്കുന്ന രീതിയില്‍ പുരോഗമിക്കുവാന്‍ പറ്റാതെ വരും. സാവധാനം ചിന്തിത്ത് എല്ലാ കാര്യങ്ങളിലും മുന്നോട്ടു നീങ്ങണം. ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂലമായ സ്ഥലംമാറ്റത്തിനു സാധ്യതയുണ്ട്. നിങ്ങളുടെ രാശിവീഥിയില്‍ ദോഷകരമായ ചില ദോഷസാന്നിധ്യങ്ങള്‍ കാണുന്നു. സമ്പൂര്‍ണ്ണരാശിസ്ഥിതി മനസ്സിലാക്കി ഉചിതമായ പ്രതിവിധി ചെയ്യുന്നത് ഉത്തമം. തല്‍ക്കാല ശാന്തിയ്ക്കായി ഒരു ശനീശ്വരബലി നടത്തുക. മറ്റുവിശ്വാസികള്‍ സമുദ്രനീലം ധരിക്കുക.

വിശാഖം
ഗുണദോഷ സമ്മിശ്രാവസ്ഥ നിലനില്‍ക്കുന്നതായി കാണാം. പലകാര്യങ്ങളിലും പ്രതീക്ഷിക്കാത്ത വിഷമതകള്‍ അനുഭവപ്പെടും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയെല്ലാം ഉണ്ടാകും. ഏതു വിധത്തിലും തൊഴില്‍പരമായ കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം മുമ്പോട്ടു കൊണ്ടുപോവുക. കുടുംബത്തിനുള്ളില്‍ ചില അസ്വസ്ഥതകളോ കലഹങ്ങളോ ഉണ്ടായേക്കാം. സംഭാഷണങ്ങളില്‍ മിതത്വം ശീലിക്കുക. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. വിദേശയാത്ര, തൊഴില്‍ ഇവയ്ക്കു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. വ്യാപാര രംഗത്തുള്ളവര്‍ക്ക് പ്രതീക്ഷിക്കാതെ ചില നേട്ടങ്ങള്‍ കൈവരുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന രീതിയില്‍ ഉപരിപഠനം സാധ്യമാകും. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. പങ്കാളിത്തവ്യവസ്ഥയില്‍ കച്ചവടം നടത്തുന്നവരും വളരെ സൂക്ഷിക്കുക. സ്ത്രീകള്‍ ആരോഗ്യപരമായ കാര്യങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കുക. അപ്രതീക്ഷിത രോഗക്ലേശങ്ങള്‍ക്കു സാധ്യതയുണ്ട്.

അനിഴം
അപ്രതീക്ഷിതമായ തടസ്സങ്ങള്‍ പല കാര്യത്തിലും ഉണ്ടാകും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ ഉണ്ടായേക്കും. മൂന്നാമിടത്തെ ശനി ഗുണം ചെയ്യും. തൊഴില്‍പരമായി വളരെ ഗുണകരമമായ ചില സാഹചര്യങ്ങള്‍ ഉണ്ടായി വരും. ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും സ്വന്തം വൈഭവം പ്രകടിപ്പിക്കുന്നതിനു സാധിക്കും. വാസ്തവത്തില്‍ അപൂര്‍വ്വമായ കഴിവുകള്‍ ഉള്ളിലുറങ്ങുന്ന വ്യക്തിയാണ് നിങ്ങള്‍. ഇത് ശരിയായി വിനിയോഗിക്കുന്നതിനു സാധിച്ചാല്‍ രാജകീയ ഉയര്‍ച്ച തന്നെ ലഭിക്കുന്നതായി കാണുന്നു. വിദ്യാര്‍ത്ഥികള്‍ നല്ല പുരോഗതി നേടും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും ഉണ്ടാകുന്നതാണ്. കച്ചവടക്കാര്‍ക്ക് അപ്രതീക്ഷിതമായ നേട്ടങ്ങള്‍ കൈവരിക്കാനാകും. ധനമിടപാടുകള്‍ വളരെ ശ്രദ്ധാപുരസ്സരം നടത്തേണ്ടതുണ്ട്. നിങ്ങളുടെ രാശി മണ്ഡലത്തില്‍ അതീവ സവിശേഷമായ ഒരു താരക യോഗം കാണുന്നു. ഭാവിയില്‍ അസുലഭ നേട്ടങ്ങള്‍ ഇതുകൊണ്ട് ലഭിച്ചേക്കാം. ഒരു സത്യനാരായണ പൂജ നടത്തുന്നത് ഈ ഘട്ടത്തില്‍ അത്യുത്തമം. മറ്റു വിശ്വാസികള്‍ സമുദ്രനീലം ധരിക്കുക.

തൃക്കേട്ട
അവിചാരിത തടസ്സവിഷമതകള്‍ പല കാര്യത്തിലും ഉണ്ടാകും. തൊഴില്‍രംഗത്ത് പ്രതിബന്ധങ്ങള്‍, ധനനഷ്ടം, പരാജയ സ്ഥിതി ഇവ ഉണ്ടാകുന്നതിനു സാധ്യത. വിദേശത്തു ജോലി ചെയ്യുന്നവര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ തൊഴില്‍നഷ്ടം തന്നെ ഉണ്ടാകാം. അശ്രദ്ധയും ആലോചനക്കുറവും നിമിത്തം പലവിധ പാളിച്ചകള്‍ ഉണ്ടാകാന്‍ സാധ്യത. രോഗക്ലേശങ്ങള്‍ വര്‍ധിക്കും. വിദ്യാര്‍ത്ഥികള്‍ ശരിയായി ശ്രമിച്ച് മുന്നോട്ടു പോകുന്നതായി കാണുന്നു. വ്യാപാര രംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകും. സ്ത്രീകള്‍ക്ക് അഭീഷ്ടങ്ങള്‍ സാധിക്കുന്നതാണ്. നിങ്ങളുടെ രാശി മണ്ഡലത്തില്‍ വളരെ സൗഭാഗ്യകരമായ ഒരു താരായോഗം കാണുന്നു. ഇത് ഭാവിയില്‍ അതീവ ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതാണ്. ജീവിതത്തില്‍ വലിയ വഴിത്തിരിവിനു കാരണമായേക്കാവന്ന ഒരു ആത്മബന്ധമോ ആചാര്യബന്ധമോ ഈ കാലയളവില്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു.

മൂലം
ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ തടസ്സമുണ്ടാകും. തൊഴില്‍രംഗത്ത് പലവിധ അസ്വസ്ഥതകളും നഷ്ടങ്ങളും സംഭവിക്കും. അന്യദേശത്തു ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കണം. അശ്രദ്ധയും ആലോചനക്കുറവും നിമിത്തം പലവിധ നഷ്ടങ്ങള്‍ അനുഭവപ്പെടുന്നതിനിടയുണ്ട്. ഉദ്യോഗസ്ഥര്‍ വളരെ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരുടെ ശാസന, ശിക്ഷാനടപടികള്‍ ഇവയൊക്കെ ഉണ്ടാകുന്നതിനു സാധ്യത. വിദ്യാര്‍ത്ഥികള്‍ക്ക് വിചാരിക്കുന്ന നിലയില്‍ പുരോഗമിക്കുന്നതിനു സാധിക്കാതെ വരും. വ്യാപാരരംഗത്തുള്ളവര്‍ക്ക് അവിചാരിത ധനനഷ്ടങ്ങള്‍, അവസര നഷ്ടങ്ങള്‍ ഇവയുണ്ടാകും. നിങ്ങളുടെ ആരൂഢത്തില്‍ തികച്ചും ദോഷാത്മകമായ ഒരു നിഗൂഢ സാന്നിധ്യം കാണുന്നു. സമ്പൂര്‍ണ്ണരാശിചിന്തയിലൂടെ ഭാവി ഗതിവിഗതികള്‍ അറിഞ്ഞ് വേണ്ട പ്രതിവിധികള്‍ ചെയ്യുന്നതാണ് നല്ലത്. തല്‍ക്കാല പരിഹാരമായി ഒരു ശനീശ്വരബലി നടത്തുക. മറ്റു വിശ്വാസികള്‍ അതീന്ദ്രിയ പ്രാര്‍ത്ഥന നടത്തി വെണ്‍പത്മരാഗം ധരിക്കുക.

പൂരാടം
കാര്യങ്ങള്‍ ഭാഗികമായി നടക്കും. പൊതുവെ ഗുണദോഷസമ്മിശ്ര സ്ഥിതി കാണുന്നു. അഷ്ടമത്തില്‍ വ്യാഴവും പതിനൊന്നില്‍ ശനിയുമാണ്. കര്‍മ്മരംഗത്ത് ചില നേട്ടങ്ങളൊക്കെ ഉണ്ടാകും. വിദേശത്ത് ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. ഏതു കാര്യത്തിലും അനുകൂലമായ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. വിദ്യാര്‍ത്ഥികള്‍ നല്ല പുരോഗതി നേടും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥാനചലനം ഉണ്ടാകും. തൊഴില്‍രംഗത്ത് ഒരു പുതിയ പ്രവര്‍ത്തനമേഖലയിലേക്ക് പ്രവേശിക്കുന്നതിന് നിങ്ങള്‍ ശ്രമിക്കും. ഇത് ഒരു വലിയ മാറ്റത്തിനു തുടക്കമാവും. കലാസാഹിത്യരംഗങ്ങളില്‍ ഉള്ളവര്‍ക്ക് വലിയ അംഗീകാരവും അവസരങ്ങളും ലഭിക്കും. പൊതുവെ നിങ്ങള്‍ അപൂര്‍വ്വ കഴിവുകളുള്ള വ്യക്തിയാണ്. ഇത് ശരിയായി വിനിയോഗിക്കുന്നതിനു ശ്രമിക്കുക. ഉത്തമ നിലയില്‍ എത്താന്‍ പറ്റുന്നതാണ്. ഒരു മഹാനവഗ്രഹശാന്തി ചെയ്യുന്നത് ഉത്തമം. മറ്റു വിശ്വാസികള്‍ അവഗാഹ പ്രാര്‍ത്ഥന നടത്തി അമദമണി ധരിക്കുക.

ഉത്രാടം
പല വിധ പ്രതിസന്ധികളെയും തരണം ചെയ്യുവാന്‍ ലഴിയും. സാമ്പത്തികമായി തെറ്റില്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം, പൊതുപ്രവര്‍ത്തകര്‍ക്ക് അനുകൂല കാലമാണ്. കലാകാരന്മാര്‍ ആദരിക്കപ്പെടും. വിദേശ ജോലിക്കാര്‍ക്ക് അപ്രതീക്ഷിത ലാഭം സിദ്ധിക്കും. കുടുംബാന്തരീക്ഷം തൃപ്തികരമാകും. ഗൃഹ നിര്‍മാണം നടത്തുന്നവര്‍ക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയും. ാഴില്‍ രംഗത്ത് നേരിട്ടുകൊണ്ടിരുന്നതായ അനിഷ്ട അനുഭവങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. ശത്രുക്കളെ നിഷ്പ്രഭരാക്കുവാന്‍ കഴിയും. അല്പം വിശേഷ ബുദ്ധിയോടെ നീങ്ങിയാല്‍ പല കാര്യങ്ങളും അനുകൂലമാക്കുവാന്‍ കഴിയും. സാമ്പത്തികമായും മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കും. സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ ഇടവരും.

തിരുവോണം
അലസമായ പ്രവര്‍ത്തനത്താല്‍ കുറ്റപ്പെടുത്തലുകള്‍ നേരിടേണ്ടി വരും. ഈശ്വരാധീനം ഉള്ളതിനാല്‍ വലിയ പ്രതിസന്ധികള്‍ ഒഴിവാകും. വാക്ക് പാലിക്കാന്‍ പറ്റാത്തതിനാല്‍ മനോ വൈഷമ്യം ഉണ്ടാകാന്‍ ഇടയുണ്ട്. തടസ്സങ്ങള്‍ ഉണ്ടാകുമെങ്കിലും ആത്മാര്‍ഥ പരിശ്രമത്താല്‍ കാര്യ സാധ്യം ഉണ്ടാകും. കുടുംബ ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകാം. കലാപരമായ കഴിവുകള്‍ മൂലം നേട്ടങ്ങള്‍ ഉണ്ടാകും. യാത്രയും അധ്വാന ഭാരവും വര്‍ധിക്കാന്‍ ഇടയുണ്ട്. ഗുരൂപദേശം ഗുണകരമായി ഭവിക്കും. കുടുംബ സാഹചര്യങ്ങള്‍ അനുഗുണമാകും. തൊഴിലില്‍ അനുകൂലമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ജോലി സ്വഭാവത്തിലോ സ്ഥാനത്തിലോ മാറ്റം ഉണ്ടാകും. വളരെ വര്‍ഷങ്ങളായി അനുഭവിച്ചു വരുന്ന ആരോഗ്യ ക്ലേശങ്ങള്‍ക്ക് ശമനം ഉണ്ടാകും.

അവിട്ടം
അനാവശ്യമായ ആകാംക്ഷ മൂലം മന സമ്മര്‍ദം വര്‍ധിക്കും. സന്താനങ്ങളെ ചൊല്ലി ആകുലപ്പെടും. സാമ്പത്തികമായി അപ്രതീക്ഷിതമായ നേട്ടങ്ങള്‍ സിദ്ധിക്കും. സഹോദരാദി ബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ വരും. ആരോഗ്യം തൃപ്തികരമാകും. കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. പാതുവില്‍ ആത്മ വിശ്വാസവും ലാഭ അനുഭവങ്ങളും വര്‍ധിക്കും. സാമ്പത്തികക്ലേശം കുറയും. വായ്പകളും മറ്റും സഹായകരമാകും. മാതാപിതാക്കന്മാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കും. അധികാരികള്‍ അനുകൂലരായി പെരുമാറും. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരം വര്‍ധിക്കും. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും. കുടുംബത്തിനുള്ളില്‍ തെറ്റിദ്ധാരണകളും പിണക്കങ്ങളും അധികമാവാതെ സൂക്ഷിക്കണം. സംഭാഷണത്തില്‍ മിതത്വം ശീലിക്കുന്നത് നന്നായിരിക്കും.

ചതയം.
പുതിയ പല പദ്ധതികളും ആരംഭിക്കും. അവ വിജയിക്കുകയും ചെയ്യും. അപ്രതീക്ഷിത ധനാഗമയോഗം കൊണ്ട് സാമ്പത്തികമായി കരകയറും. ഭൂമിയുമായി ബന്ധപ്പെട്ട് ലാഭം കൊയ്യും. പ്രകൃതിയുമായി നീതി പുലര്‍ത്തിയില്ലെങ്കില്‍ പിന്നെ ദു:ഖിക്കേണ്ടി വരും. സമുദ്രം, നദി എന്നിവയില്‍ നിന്നും അപായം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. മദ്യപിച്ചുകൊണ്ട് ജാലശയങ്ങളുടെ അടുത്തുപോലും പോകരുത്. വൃത്തിയില്ലായ്മയും ശ്രദ്ധയില്ലായ്മയും മൂലം പലവിധ രോഗങ്ങളും സംഭവിക്കും. സര്‍പ്പങ്ങള്‍ക്ക് നൂറും പാലും, മഹാവിഷ്ണുക്ഷേത്രത്തില്‍ ധന്വന്തരീമന്ത്രാര്‍ച്ചന എന്നിവ നല്‍കി പ്രാര്‍ത്ഥിച്ചുകൊള്ളണം.

പൂരുരുട്ടാതി.
നൂതന സംരംഭങ്ങള്‍ ആരംഭിക്കും. പല സ്ഥലങ്ങളിലും മത്സരിച്ച് വിജയിക്കും. ദൂരെയാത്ര വേണ്ടിവരും. കുടുംബാംഗങ്ങളുടെ വിയോഗത്തില്‍ ദു:ഖിക്കേണ്ടതായി കാണുന്നു. അസുഖം കാരണം മാനോദു:ഖം ഉണ്ടാകും. കുടുംബത്ത് പകര്‍ച്ചവ്യാധി ഉണ്ടാകും. അതീവപ്രാധാന്യമുള്ള ഒരാളുമായി സംവദിക്കും. പുതിയ മേഖലകളില്‍ സഞ്ചരിക്കാന്‍ തോന്നുകയും അത് വിജയിപ്പിക്കുകയും ചെയ്യും. മറ്റുള്ളവരുടെ യാതൊരുവിധമായ കാര്യത്തിലും ഇടപെടരുത്. അത് വലിയ നാണക്കേടിന് വഴിവെക്കുന്നതായിരിക്കും. ഏറ്റുപോയ പല കാര്യങ്ങളും പകുതിവെച്ച് മുടങ്ങും. എന്നിരിക്കിലും പുതിയ ഭവനനിര്‍മ്മാണത്തിനും കാലം അനുകൂലം.

ഉതൃട്ടാതി
ജോലിയിലെ ജാഗ്രതക്കുറവ് മൂലം അനിഷ്ട കരമായ അനുഭവങ്ങള്‍ വരുവാന്‍ ഇടയുണ്ട്. അപകട സാധ്യത ഉള്ളതിനാല്‍ വാഹന യാത്രകളില്‍ ജാഗ്രത പുലര്‍ത്തണം. യാത്രയും അലച്ചിലും വര്‍ധിക്കും. സാമ്പത്തിക ക്ലേശം പരിഹരിക്കാന്‍ സ്ഥായിയായ മാര്‍ഗങ്ങള്‍ തേടും . വിദ്യാര്‍ഥികള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും. ഗുണാധിക്യമുള്ള അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. അര്‍ഹമായ ആനുകൂല്യങ്ങള്‍ക്ക് ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറും. അധികാരികള്‍ അനുകൂലരാകും. കുടുംബത്തിലും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തിക ക്ലേശങ്ങള്‍ക്ക് വലിയ തോതില്‍ പരിഹാരം ഉണ്ടാകും. കാര്‍ഷിക ആദായം വര്‍ധിക്കും.

രേവതി
പൊതുവെ പ്രതികൂലമായ സമയസ്ഥിതിയാണു കാണുന്നത്. ആറില്‍ വ്യാഴവും ഒന്‍പതില്‍ ശനിയും സഞ്ചരിക്കുന്നു. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും തടസ്സപ്പെടും. തൊഴില്‍ രംഗത്ത് പലവിധ പ്രയാസങ്ങള്‍ ഉടലെടുക്കും. ധനപരമായ നഷ്ടവിഷമതകള്‍ വര്‍ദ്ധിച്ചേക്കും. കര്‍മ്മമണ്ഡല ത്തില്‍ അസ്വസ്ഥതകളും പ്രയാസങ്ങളും അധികമാകും. വിദ്യാര്‍ത്ഥികള്‍ അതീവ ജാഗ്രത പാലിച്ചില്ലെങ്കില്‍ പരാജയത്തിനു സാധ്യതയുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂലമായ സ്ഥാനചലമുണ്ടായേക്കും. വ്യാപാരരംഗത്തുള്ളവര്‍ നഷ്ടങ്ങളുണ്ടാകാതെ ശ്രദ്ധിക്കുക. സ്ത്രീകള്‍ക്ക് അകാരണമായ മാനസിക പരിമുറുക്കങ്ങള്‍ വര്‍ദ്ധിക്കുന്നതിനും പലവിധ പ്രയാസങ്ങള്‍ക്കും സാധ്യത കൂടുതലാകും.

Categories: ASTROLOGY